KeralaLatest News

ഭാരതപ്പുഴയില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം; അന്വേഷണം സിബിഐയ്ക്ക്

മലപ്പുറം: കുറ്റിപ്പുറം പാലത്തിനടിയില്‍ നിന്നും ഭാരതപ്പുഴയില്‍ നിന്നും മൈനുകള്‍ അടക്കമുള്ള സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തു. സൈന്യം ഉപയോഗിച്ചിരുന്ന മൈനുകള്‍ അടക്കമുള്ള വെടിക്കോപ്പുകള്‍ ഉപേക്ഷിച്ച നിലയില്‍ പാലത്തിനടിയില്‍ നിന്നും കണ്ടെത്തുകയായിരുന്നു. പ്രത്യേക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന തിരുവനന്തപുരം സി.ബി.ഐ യൂണിറ്റാണ് പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജനുവരി 18നാണ് കുറ്റിപ്പുറം പാലത്തിനു താഴെ ഭാരത പുഴയില്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ വെടിക്കോപ്പുകള്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് കേരള പോലീസ് നടത്തിയ അന്വേഷണത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള മഹാരാഷ്ട്രയിലെ ചന്ദ്രാപ്പുരിലെ വെടിക്കോപ്പ് നിര്‍മ്മാണശാലയില്‍ നിര്‍മ്മിച്ചതാണ് ഇതെന്ന് കണ്ടെത്തിയിരുന്നു.

ഇവിടെ നിന്ന് പുല്‍ഗാവ്, പൂണെ വെടിക്കോപ്പ് സംഭരണശാലകളിലേക്ക് മൈനുകള്‍ കൈമാറിയതായും പൊലീസ് കണ്ടെത്തി. പിന്നീട് അന്വേഷണം വഴിമുട്ടിയതോടെയാണ് കേസ് ദേശീയ ഏജന്‍സി അന്വേഷിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്. ഈ ആവശ്യം പരിഗണിച്ചാണ് അന്വേഷണം ഇപ്പോള്‍ കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button