Latest NewsTechnology

ഇത്തരം വീഡിയോകളോട് കടക്ക് പുറത്തെന്ന് യൂട്യൂബ്

ന്യൂയോര്‍ക്ക് : ചില വിഡീയോകൾ കൂടി നീക്കം ചെയ്ത് യൂട്യൂബ്. ഹാക്കിംഗ് സംബന്ധിച്ച ടൂട്ടോറിയല്‍ വീഡിയോകളാണ് ഗൂഗിളിന്‍ ഉടമസ്ഥതയിലുള്ള യൂട്യൂബ് പുറത്താക്കിയതെന്നും ഓണ്‍ലൈന്‍ ഫിഷിംഗ്, ഹാക്കിംഗ് എന്നിവ എങ്ങനെ ചെയ്യാം എന്ന് പറയുന്നു ആയിക്കണക്കിന് വീഡിയോകള്‍ ഉള്‍പ്പെടുന്നതായും ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു കമ്പ്യൂട്ടറിന്‍റെ സുരക്ഷ ഭേദിച്ച് എങ്ങനെ ഹാക്ക് ചെയ്യാം എന്ന് പറയുന്ന വീഡിയോകളും യൂട്യൂബില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. അപകടകരവും, ആപത്ത് വരുത്തുന്നതുമായ എന്ന വിഭാഗത്തിലാണ് ഇനി യൂട്യൂബ് ഇത്തരം വീഡിയോകളെ കണക്കാക്കുക.

അതേസമയം പുതിയ വീഡിയോകള്‍ ഉള്‍പ്പെടുത്തുന്നതിനു മുന്നോടിയായുള്ള പരിശോധനയും യൂട്യൂബ് കര്‍ശനമാക്കിയിട്ടുണ്ട്. പുതിയ പോളിസി പ്രകാരം ‘extremely dangerous challenges’, ‘dangerous or threatening pranks’, ‘instructions to kill or harm’, ‘hard drug use or creation’, eating disorders’, ‘violent events’ ‘instructional theft’. എന്നീ വിഭാഗങ്ങളിൽ വീഡിയോ അപ്‌ലോഡ് ചെയ്താൽ ആദ്യം താക്കീതും പിന്നെ സ്ഥിരം യൂട്യൂബ് നിരോധനവുംക്കൗണ്ടിന് നേരിടേണ്ടി വരുന്നതായിരിക്കും.

ഹാക്കിംഗ് വീഡിയോ നീക്കം ചെയ്തത്. എത്തിക്കല്‍ ഹാക്കിംഗ് സമൂഹത്തെയും ബാധിച്ചിട്ടുണ്ടെന്ന ആശങ്കയും ഉയരുന്നുണ്ട്. ഇത്തരം ഹാക്കിംഗ് രീതികള്‍ പരിചയപ്പെടുത്തുന്ന പ്രമുഖ അക്കൗണ്ടുകളും നീക്കൽ ചെയ്യലിൽ ഉൾപ്പെട്ടിട്ടുണ്ട്. സൈബര്‍ സുരക്ഷയ്ക്ക് വേണ്ടി ഹാക്കിംഗിനെ ഉപയോഗിക്കുന്നതിനെയാണ് എത്തിക്കല്‍ ഹാക്കിംഗ് എന്ന് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button