Latest NewsIndia

പൂരികൊണ്ടുവരാന്‍ വൈകിയതിനെ ചൊല്ലി തര്‍ക്കം; ഒടുവില്‍ പാചകക്കാരന്‍ യുവാവിനോട് ചെയ്ത ക്രൂരത ഇങ്ങനെ

ഹൈദരാബാദ്: പൂരി കൊണ്ടുവരാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാവും പാചകക്കാരനും തമ്മില്‍ വാക് തര്‍ക്കം. തര്‍ക്കം മൂത്ത് ഒടുവില്‍ യുവാവിന്റെ ദേഹത്ത് പാചകക്കാരന്‍ തിളച്ച എണ്ണ ഒഴിച്ചു. ഹൈദരാബാദിലെ ഒരു ഹോട്ടലിലായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വ്യവസായിയായ യുവാവ് പ്രഭാതക്ഷണം കഴിക്കാനാണ് ഹോട്ടലിലെത്തിയത്. പൂരി ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഭക്ഷണം തയ്യാറാകാന്‍ 15 മിനിറ്റ് സമയമെടുക്കമെന്ന് പാചകക്കാരന്‍ അറിയിച്ചു. പക്ഷേ അരമണിക്കൂര്‍ കഴിഞ്ഞിട്ടും ഭക്ഷണം തയ്യാറായില്ല. ഇതോടെ പ്രകോപിതനായ യുവാവും പാചകക്കാരനും തമ്മില്‍ തര്‍ക്കവും വാക്കേറ്റവുമായി.

ഇതിനിടെ അടുക്കളയിലേക്ക് പോയ പാചകക്കാരന്‍ തിളച്ച എണ്ണ കൊണ്ടുവന്ന് യുവാവിന്റെ ദേഹത്ത് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പാചകക്കാരനെതിരെ പൊലീസ് കേസെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button