Latest NewsIndia

ദലൈലാമയുടെ പിറന്നാൾ ആഘോഷിക്കാൻ വിലക്ക്

കാഠ്മണ്ഡു: ദലൈലാമയുടെ ജന്മദിനമാഘോഷിക്കുന്നതിന് നേപ്പാളിൽ വിലക്ക്. സുരക്ഷാകാരണങ്ങളുടെ പേരിലാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് ടിബറ്റന്‍ സമൂഹം സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ റദ്ദാക്കുകയും ചെയ്തു. നുഴഞ്ഞുകയറ്റക്കാര്‍ ആത്മഹത്യ അടക്കമുള്ള പ്രതിഷേധം സംഘടിപ്പിക്കാന്‍ സാധ്യതയുള്ളത് കൊണ്ടാണ് ജന്മദിനാഘോഷ പരിപാടികള്‍ക്ക് അനുമതി റദ്ദാക്കിയതെന്ന് കാഠ്മണ്ഡു അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അഡ്മിനിസ്‌ട്രേക്റ്റര്‍ കൃഷ്ണ ബഹാദൂര്‍ കതുവാള്‍ അറിയിച്ചു.
രാജ്യത്ത് ടിബറ്റന്‍ അഭയാത്രികള്‍ താമസിക്കുന്ന കാഠ്മണ്ഡു താഴ്‌വരയില്‍ സര്‍ക്കാര്‍ സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button