Latest NewsIndiaInternational

ടിബറ്റന്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം; ചൈനയുമായി പ്രധാനമന്ത്രി മോദി നല്ല ബന്ധം വളര്‍ത്തേണ്ടതുണ്ട്, നിലപാടറിയിച്ച് ദലൈ ലാമ

ചൈനയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല ബന്ധം വളര്‍ത്തേണ്ടതുണ്ടെന്ന് ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈ ലാമ. ടിബറ്റന്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ചൈനീസ് നേതാക്കള്‍ യാഥാര്‍ഥ്യബോധത്തോടെയുള്ള സമീപനം സ്വീകരിക്കണമെന്നും ദലൈലാമ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ പാവപ്പെട്ടവരും ധനികരും തമ്മിലുള്ള അന്തരം കൂടുതലാണ്. പാവപ്പെട്ടവരെ പണമുള്ളവര്‍ സഹായിക്കണം.

റാം റാം എന്ന വിളികള്‍ക്കും പൂജകള്‍ക്കും അപ്പുറം ഇന്ത്യന്‍ തത്വശാസ്ത്രം പഠിക്കാന്‍ ജനം ശ്രമിക്കണം. യഥാര്‍ഥ മാര്‍ക്‌സിസത്തോട് ആരാധനയാണ്. എന്നാല്‍, ലെനിന്‍ യഥാര്‍ഥ മാര്‍ക്‌സിസത്തെ നശിപ്പിച്ചു. ചൈനയിലെ കമ്മ്യൂണിസ്റ്റുകാര്‍ ലെനിനിന്റെയും സ്്റ്റാലിന്റെയും ഏകാധിപത്യരീതികളാണ് പിന്തുടര്‍ന്നത്. ആ നിലയ്ക്ക് കമ്മ്യൂണിസം കാലത്തെ അതിജീവിക്കില്ലെന്നും ദലൈലാമ പറഞ്ഞു.

അഭയാര്‍ഥിയല്ല. ഇന്ത്യയുടെ മകനാണ് താനെന്ന് ദലൈലാമ. ചരിത്രപ്രസിദ്ധ നളന്ദ സര്‍വകലാശാലയില്‍ രൂപംകൊണ്ട ചിന്തകളാണ് പഠിച്ചതും പിന്തുടരുന്നതും. 70 വര്‍ഷത്തിനിടെ ടിബറ്റന്‍ പ്രശ്‌നത്തിന് പരിഹാരം കാണാനായില്ലെന്ന് ചൈനീസ് നേതാക്കള്‍ക്കിടയിലും അഭിപ്രായമുണ്ട്. രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് അപ്പുറം ടിബറ്റന്‍ സംസ്‌കാരവും മതവും സ്വത്വവും കാത്തുസൂക്ഷിക്കുകയാണ് വേണ്ടത്. ചൈനയുമായി നല്ല ബന്ധത്തിന് മോദി ഗൗരവമായി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button