Devotional

നിത്യ ജീവിതത്തിൽ രാമായണ പാരായണത്തിന്റെ പ്രാധാന്യം

രാമായണ പാരായണം നടത്തുമ്പോൾ ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം. നിത്യവും സന്ധ്യാസമയത്ത് നിത്യജപത്തിനുശേഷം പാരായണത്തിന് ഇരിക്കുക. വിളക്ക് കത്തിച്ചുവെച്ച ശേഷം രാമായണം വായിക്കണമെന്ന് പറയപ്പെടാറുണ്ടെങ്കിലും വിളക്ക് കത്തിക്കുന്ന കാര്യം നിർബന്ധമല്ല. പുത്രകാമേഷ്ടിയാഗഭാഗം ദിവസം 3 തവണ വീതം ഒരുമാസം വായിച്ചാല്‍ സല്‍സന്താനലാഭം ഫലമാകുന്നു. വിശ്വാമിത്രന്റെ യാഗരക്ഷ പാരായണം ചെയ്താല്‍ പ്രകൃതിക്ഷോഭങ്ങളില്‍ നിന്നും മറ്റു വിപത്തുകളില്‍നിന്നും രക്ഷ നേടാം. സമ്പാതി വാക്യം എന്ന ഭാഗം പതിവായി വായിച്ചാല്‍ കുഴഞ്ഞുമറിഞ്ഞ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കിട്ടുന്നതാണ്. വിഭീഷണന്‍ ശ്രീരാമസന്നിധിയില്‍ എന്ന ഭാഗം വായിച്ചാല്‍ ആപത്തുകളില്‍നിന്നുള്ള സംരക്ഷണമാണ് ഫലം.

സമുദ്രലംഘനം എന്ന ഭാഗം പതിവായി മൂന്നു പ്രാവശ്യം വായിച്ചാല്‍ അസാദ്ധ്യകാര്യങ്ങള്‍ സാധിക്കുകയെന്നതാണ് ഫലം. സീതാ സന്ദര്‍ശനം എന്ന ഭാഗം വായിച്ചാല്‍ ഉദ്ദിഷ്ടകാര്യ സിദ്ധി ഫലമാകുന്നു. രാമസീതാതത്ത്വം എന്ന ഭാഗം വായിച്ചാല്‍ ദാമ്പത്യസൗഖ്യവും ജ്ഞാനവും കൈവരിക്കുന്നതാണ്. ബാലിവധം നിത്യേന മൂന്ന് തവണ വായിച്ചാല്‍ കഠിന ശത്രുദോഷങ്ങള്‍ തീര്‍ന്നുപോകുന്നതാണ്. സുഗ്രീവ രാജ്യാഭിഷേകം നിത്യവും 5 തവണ വായിച്ചാല്‍ ഉന്നത സ്ഥാനലബ്ധി ഫലമാകുന്നു. അഗസ്ത്യസ്തുതി വായിച്ചാല്‍ സര്‍വ്വകാര്യസിദ്ധിയും മുക്തിയും ഫലമാകും. സംശുദ്ധമായ അക്ഷരസ്ഥുടതയും സുന്ദരമായ ഭാഷാ വികസനവും രാമായണ പാരായണത്തിന്റെ പ്രായോഗിക വശമാണ്. നിരന്തര പാരായണത്തിലൂടെ സുന്ദരമായ ഭാഷാകഴിവുകള്‍ വികസിപ്പിക്കാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button