Latest NewsIndia

വരള്‍ച്ച രൂക്ഷം; ചെന്നൈയിലെ അലക്ക് തൊഴിലാളികള്‍ പ്രതിസന്ധിയില്‍

ചെന്നൈ: വരള്‍ച്ച രൂക്ഷമായതോടെ ചെന്നൈയിലെ അലക്ക് തൊഴിലാളികള്‍ പ്രതിസന്ധിയില്‍. ഇടയ്ക്ക് മഴ എത്തിയെങ്കിലും ചെന്നൈയില്‍ ജലക്ഷാമം മാറാത്ത സാഹചര്യത്തിലാണ് തൊഴിലാളികള്‍ ദുരിതത്തിലായത്. സമാനതകളില്ലാത്ത ഭീഷണിയാണ് ചെന്നൈയിലെ അലക്ക് തൊഴിലാളികള്‍ ഇപ്പോള്‍ നേരിടുന്നത്. വെള്ളം ലഭിക്കാതായതോടെ പാരമ്പര്യമായി ചെയ്ത് വന്നിരുന്ന തൊഴില്‍ ഉപേക്ഷിക്കേണ്ട ഗതികേടിലാണിവര്‍.

നേരത്തെ 150 തുണി വരെ കഴുകിയിരുന്ന ഇവര്‍ക്ക് ഇപ്പോള്‍ അതിന് സാധിക്കുന്നില്ല. രാത്രികാലങ്ങളില്‍ വെള്ളത്തിനായി കാത്തിരിക്കുന്നത് കൊണ്ട് ഉറക്കം പോലുമില്ലെന്നും അലക്കുതൊഴിലാളികള്‍ പറയുന്നു. പലരും തലമുറകളായി ഈ ജോലിയാണ് ചെയ്യുന്നത്. അതിനാല്‍ മറ്റൊരു പണിയും അറിയാത്ത അവസ്ഥയാണിവര്‍ക്ക്.
കുഴല്‍ക്കിണറും ആകെ ആശ്രയമായിരുന്ന മെട്രോ ജലവും നിലച്ചതോടെയാണ് ഇവരുടെ ഉപജീവനം വഴിമുട്ടിത്തുടങ്ങിയത്. 144 അലക്കുതൊഴിലാളികള്‍ ദിനം പ്രതി ജോലി ചെയ്തിരുന്ന ചേറ്റ്‌പേട്ടില്‍ ഇപ്പോളുള്ളത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. അലക്കി കൊടുത്തിരുന്ന തുണികളുടെ എണ്ണവും പകുതിയലധികമായി കുറഞ്ഞു. വില ഇരട്ടിയാണെങ്കിലും സ്വകാര്യ വാട്ടര്‍ ടാങ്കറുകളാണ് ഏക ആശ്രയം. എന്നാല്‍, തുച്ഛമായ വരുമാനത്തിനിടെ വെള്ളം വാങ്ങുന്നത് ഭാരമായി തുടങ്ങിയതോടെ മറ്റു വഴികള്‍ തേടുകയാണ് ചെന്നൈയിലെ അലക്ക് തൊഴിലാളികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button