KeralaLatest News

പോര്‍ച്ചില്‍ കിടന്ന കാര്‍ തനിയെ സ്റ്റാര്‍ട്ടായി, റോഡ് കുറുകെ കടന്നു, അമ്പരപ്പ് മാറാതെ വീട്ടുകാര്‍; ഒടുവില്‍ സംഭവിച്ചത്

എറണാകുളം : ആളും അനക്കവുമില്ലാതെ പോര്‍ച്ചില്‍ കിടന്ന കാര്‍ തനിയെ സ്റ്റാര്‍ട്ടായി, ഒടുവില്‍ റോഡ് കുറുകെ കടന്ന് സ്ലാബില്‍ ഇടിച്ച് നിന്നു. ഇത് വെറും കെട്ടുകഥയല്ല. എറണാകുളം ഉണ്ണിച്ചിറയില്‍ നടന്നതാണ്. സംഭവത്തില്‍ അമ്പരപ്പിലാണ് നാട്ടുകാരും വീട്ടുകാരും. വീടിന്റെ പോര്‍ച്ചില്‍ കിടന്ന കാറാണു തനിയെ സ്റ്റാര്‍ട്ടായി മുന്നോട്ടു നീങ്ങിയത്.

വീടിന്റെ ഗേറ്റ് ഇടിച്ചു തുറന്ന ശേഷം റോഡിലൂടെ മുന്നോട്ടുനീങ്ങിയ കാര്‍ സമീപത്തെ കാനയുടെ സ്ലാബില്‍ ഇടിച്ചു നിന്നു. ഇന്നലെ പുലര്‍ച്ചെ 4 നാണു സംഭവം. കാര്‍ സ്റ്റാര്‍ട്ടാകുന്നതിന്റെയും ഗേറ്റിലിടിക്കുന്നതിന്റെയും ശബ്ദം കേട്ടു വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും കാര്‍ റോഡ് കുറുകെ കടന്നു സ്ലാബില്‍ ഇടിച്ചിരുന്നു.

കാറിന്റെ മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്. വാഹനത്തിരക്കേറിയ ഇടപ്പള്ളി പുക്കാട്ടുപടി റോഡിലൂടെയാണ് കാര്‍ സ്വയം കുറുകെ കടന്നതെന്നോര്‍ക്കുമ്പോള്‍ ഏവര്‍ക്കും അമ്പരപ്പാണ്. പുലര്‍ച്ചെയായതിനാല്‍ റോഡില്‍ കാല്‍നട യാത്രക്കാരോ വാഹനങ്ങളോ ഇല്ലാതിരുന്നത് വന്‍ ദുരന്തമൊഴിവാക്കി. ഹാന്‍ഡ് ബ്രേക്ക് ഇട്ടിരുന്നെങ്കിലും ഫലപ്രദമായില്ല.

മോഷ്ടാക്കാള്‍ സ്റ്റാര്‍ട്ടാക്കിയാതാണെന്നു സംശയിച്ചാണു വീട്ടുകാര്‍ ഓടി പുറത്തിറങ്ങിയത്. അപ്പോഴേക്കും കാര്‍ അല്‍പദൂരം നീങ്ങിക്കഴിഞ്ഞിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണു സ്റ്റാര്‍ട്ടാകാന്‍ കാരണമെന്നാണ് അനുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button