Latest NewsIndia

ഹമീദ് അന്‍സാരി സുപ്രധാന വിവരങ്ങള്‍ മറ്റ് രാജ്യങ്ങൾക്ക് ചോർത്തിനൽകി; ആരോപണവുമായി റോയിലെ മുതിര്‍ന്ന മുന്‍ ഉദ്യോഗസ്ഥര്‍

ന്യൂഡൽഹി: രഹസ്യാന്വേഷണ വിഭാഗമായ റിസര്‍ച് ആന്‍ഡ് അനാലിസിസിസിന്റെ (റോ) പദ്ധതികള്‍ മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ചോർത്തിയതായി ആരോപണം. റോയിലെ മുതിര്‍ന്ന മുന്‍ ഉദ്യോഗസ്ഥര്‍ ഇക്കാര്യം വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. ജന്മഭൂമിയും ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌. 1990- 1992 കാലയളവില്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയായി ഇറാനില്‍ സേവനം അനുഷ്ഠിക്കവേ ഇത്തരത്തില്‍ റോയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചിട്ടുണ്ടെന്നും ആരോപണമുണ്ട്.

റോയുടെ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ ഇറാനിയന്‍ രഹസ്യാന്വേഷണ വിഭാഗമായ സവക്കിനാണ് അന്‍സാരി കൈമാറിയത്. റോയുടെ അതീവ രഹസ്യ പദ്ധതിയാണ് ഹമീദ് അന്‍സാരി ഇറാനിനെ അറിയിച്ചതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. കൂടാതെ ഇറാനിലെ കോം പ്രവിശ്യയിലേക്ക് കടക്കുന്ന കശ്മീരി യുവാക്കള്‍ക്കെതിരെയുള്ള റോയുടെ നടപടി സംബന്ധിച്ചും ഹമീദ് അന്‍സാരി അന്വേഷണം നടത്തിയിരുന്നെന്നും വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ട് അന്വേഷണം നടത്തണമെന്നും മുന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button