Latest NewsIndia

പിതാവ് കൊലയാളിയായി മാറി; രണ്ട് വയസുകാരന് ദാരുണാന്ത്യം

മൈസൂര്‍: പിതൃത്വത്തിലുള്ള സംശയം മൂലം പിതാവ് രണ്ട് വയസ്സുകാരനെ കൊലപ്പെടുത്തി. മൈസൂരില്‍ ഹുന്‍സൂറിലാണ് സംഭവം നടന്നത്. കൗശല്‍ എന്ന കുഞ്ഞിനെയാണ് ഭാര്യയുമായുള്ള വഴക്ക് മൂലം ഉണ്ടായ സംശയത്തില്‍  പിതാവ് അതിക്രൂരമായി മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി ശശികുമാര്‍ ഭാര്യ പരിമളവുമായി നിരന്തരമായി വഴക്കിട്ടിരുന്നു. അഞ്ച് വര്‍ഷം മുമ്പാണ് ഇരുവരും പ്രണയിച്ച്‌ വിവാഹം കഴിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇരുവരും തമ്മിലെ കുടുംബ വഴക്കിനെ തുടര്‍ന്ന് പരിമളം സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു.

എങ്കിലും പരിമളത്തിന് അവിഹിതബന്ധമുണ്ടെന്ന സംശയത്തില്‍ വീണ്ടും പ്രശ്‌നങ്ങളായി. ഇരുവരുടെയും രണ്ടാമത്തെ മകന്‍ കൗശല്‍ തന്റെ കുഞ്ഞല്ലെന്നാണ് ശശികുമാര്‍ പറഞ്ഞിരുന്നത്. കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം ഉന്നയിച്ച്‌ ഇയാള്‍ കൗശലിനെ നിരന്തരമായി ദേഹോപദ്രമേല്‍പ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ക്രൂരമായി ആക്രമിച്ചതിനെ തുടര്‍ന്ന് അവശനായ കുഞ്ഞിനെ അയല്‍വാസികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തില്‍ സശികുമാറിനും ഭാര്യ പരിമളത്തിനും എതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button