Latest NewsUAE

അപകട സ്ഥലത്ത് തടിച്ചുകൂടുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ; ഏർപ്പെടുത്തുന്നത് കനത്ത ശിക്ഷ

ദുബായ്: അപകട സ്ഥലത്ത് തടിച്ചുകൂടുന്നവർക്ക് യുഎഇ മിനിസ്ട്രി ഓഫ് ഇന്റീരിയറിന്റെ മുന്നറിയിപ്പ്.അപകടം നടന്ന സ്ഥലത്ത് രക്ഷാ പ്രവർത്തനം തടസ്സപ്പെടുത്തുന്നവർക്കും അപകട ദൃശ്യം പകർത്തുന്നവർക്കുമാണ് മുന്നറിയിപ്പ്. അപകട ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ഈ ദൃശ്യങ്ങൾ കാണുന്നത് പരിക്കേറ്റവരുടേയോ മരണപ്പെട്ടവരുടേയോ കുടുംബങ്ങൾക്ക് മാനസിക ആഘാതം വർദ്ധിപ്പിക്കുമെന്ന് യുഎഇ മിനിസ്ട്രി ഓഫ് ഇന്റീരിയർ അറിയിച്ചു.

അപകടത്തിന്റെ ചിത്രമോ ദൃശ്യങ്ങളോ പകർത്തുകയോ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയോ ചെയ്താൽ 1,50000 ദിർഹ (ഏകദേശം27.0 ലക്ഷം) പിഴയായി ഈടാക്കുക. കൂടാതെ തടവ് ശിക്ഷയും വിധിക്കും. രക്ഷാ പ്രവർത്തനം തടസ്സപ്പെടുത്തുന്ന രീതിയിൽ ഇടപെടുന്നവർക്ക് 1,000 ദിർഹം (18,640 രൂപ) പിഴ ചുമത്തുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button