Latest NewsInternational

മൈഗ്രെയിനെന്ന് കരുതി വേദനസംഹാരികള്‍ നല്‍കി, ഏഴുവയസുകാരിയെ വിശദമായി പരിശോധിച്ച ഡോക്ടര്‍ ഞെട്ടി

ഏഴുവയസുകാരിക്ക് കഠിനമായ തലവേദന. മൈഗ്രെയിനെന്ന് കരുതി വേദനസംഹാരികള്‍ നല്‍കി ഡോക്ടര്‍മാര്‍. റോക്‌സെയിന്‍ നൈറ്റ് എന്ന സുന്ദരികുട്ടിക്ക് എത്ര മരുന്ന് കഴിച്ചിട്ടും തലവേദന മാറിയില്ല. സ്ഥിരമായി ഉണ്ടാകുന്ന കടുത്ത തലവേദനയായിരുന്നു റോക്‌സെയിന്റെ ആദ്യരോഗലക്ഷണം. ആദ്യം പരിശോധിച്ച ഡോക്ടര്‍മാര്‍ പക്ഷേ അവള്‍ക്ക് മൈഗ്രൈന്‍ ആണെന്ന നിഗമനത്തില്‍ വേദനസംഹാരികള്‍ നല്‍കി.

എന്നാല്‍ നാളുകള്‍ കഴിയവേ കുട്ടിക്ക് ഉറങ്ങാനും കഴിക്കാനും സാധിക്കാതെ വന്നതോടെ അമ്മ ഐറിന്‍ ഒരു നേത്രരോഗ വിദഗ്ധനെ കാണിച്ചു. അദ്ദേഹം പരിശോധിക്കവേയാണ് കുട്ടിയുടെ ഒപ്റ്റിക്ക് നെര്‍വ് വല്ലാതെ വീര്‍ത്തിരിക്കുന്നതായിശ്രദ്ധിച്ചത്. കൂടുതല്‍ പരിശോധനയിലാണ് റോക്‌സെയിന് ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിച്ചത്. പിന്നീട് മെയ് മാസത്തില്‍ റോക്‌സെയിന്റെ തലയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ ഒരു ഗോള്‍ഫ് ബാളിന്റെ വലിപ്പത്തിലുള്ള ട്യൂമര്‍ നീക്കം ചെയ്തു. ഈ ട്യൂമര്‍ ആണ് കുട്ടിക്ക് തലവേദനയുണ്ടാക്കിയത്. ഇപ്പോള്‍ ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമത്തിലാണ് റോക്‌സെയിന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button