
തിരുവനന്തപുരം: സംസ്ഥാനത്തെ 64 നക്ഷത്ര ഹോട്ടലുകളില്‍ ചരക്കു സേവന നികുതി വകുപ്പിന്റെ ഇന്റലിജന്‍സ് വിഭാഗം റെയ്ഡ് നടത്തി. ബാറുകള്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ നടത്തിയ റെയ്ഡില്‍ വൻ നികുതി വെട്ടിപ്പ് ആണ് കണ്ടെത്തിയിരിക്കുന്നത്. ജിഎസ്ടി റിട്ടേണുകള്‍ സമര്‍പ്പിക്കാത്ത ഹോട്ടലുകളിൽ നിന്ന് വിറ്റുവരവിന്റെ ഉള്‍പ്പെടെയുള്ള ഫയലുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഞായറാഴ്ച അവധിയായതിനാല്‍ വിശദ പരിശോധന തിങ്കളാഴ്ച മാത്രമേ നടക്കുകയുള്ളൂ, ഇതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളു. ത്രീ സ്റ്റാറും അതിനു മുകളിലുമുള്ള ഹോട്ടലുകളിലായിരുന്നു പരിശോധന. വരും ദിവസങ്ങളില്‍ കൂടുതല്‍ മേഖലകളില്‍ പരിശോധന നടത്തും.
Post Your Comments