Latest NewsGulf

നാല്‍പതിനും മുകളില്‍ താപനില, വെന്തുരുകി താര്‍ത്ഥാടകര്‍, മുന്നറിയിപ്പുമായി ഹജ്ജ് കമ്മീഷന്‍

മക്കയിലും മദീനയിലും ഓരോ ദിനവും താപനില കുതിച്ചുയരുകയാണ്. കൊടു ചൂടിലാകും ഇത്തവണയും ഹജ്ജ് കര്‍മങ്ങള്‍. താങ്ങാവുന്നതിലും അപ്പുറം ചൂടെത്തിയതോടെ ഹാജിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട് ഹജ്ജ് മിഷന്‍. 40 ഡിഗ്രിക്ക് മുകളിലാണ് മക്കയിലും മദീനയിലും ശരാശരി ചൂട്. പ്രായമേറിയവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണിത്. ഹജ്ജ് സമയത്ത് നാല്‍പത്തഞ്ച് ഡിഗ്രിക്കരികിലെത്തും താപനില.

നിര്‍ജലീകരണത്തിനും തളര്‍ച്ചക്കും സാധ്യതയേറും വരും ദിനങ്ങളില്‍. ഹജ്ജ് മിഷനും സ്വകാര്യ ഗ്രൂപ്പുകളും ഹാജിമാര്‍ക്ക് കുടയും വേണ്ടുവോളം പാനീയങ്ങളും നല്‍കുന്നുണ്ട്. ശരീരത്തില്‍ ജലത്തിന്റെ അളവ് നിലനിര്‍ത്താന്‍ ശ്രമിക്കണമെന്ന് അറിയിപ്പു നല്‍കുന്നു.ഉച്ച സമയമൊഴിവാക്കി വേണം ഹാജിമാരുടെ സന്ദര്‍ശനങ്ങളെന്ന് വളണ്ടിയര്‍മാരും മുന്നറിയിപ്പ് നല്‍കുന്നു. വഴി നീളെ അന്തരീക്ഷം തണുപ്പിക്കാനുള്ള സംവിധാനം വരും ദിവങ്ങളില്‍ സ്ഥാപിക്കും.

ഇതോടൊപ്പം വ്യക്തിപരമായ മുന്നൊരുക്കവും ചൂടിനെ നേരിടാന്‍ വേണം. അതേസമയം ഹജ്ജിനു മുന്നോടിയായി മക്കയില്‍ കഅ്ബാലയത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. മേല്‍ക്കൂരയും, അകത്തെ നിലവും മാര്‍ബിള്‍ പതിച്ച് പരിഷ്‌കരിച്ചു. പ്രഖ്യാപിച്ചതിലും രണ്ടു ദിനം മുന്നേയാണ് നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്.

കഅ്ബയുടെ അകത്തെയും മുകളിലേയും മാര്‍ബിള്‍ മാറ്റല്‍, മുന്‍ വശത്തെ നിലം ശരിയാക്കല്‍, വാതിലുകളുടേയും മരങ്ങളുടേയും അറ്റകുറ്റപ്പണികള്‍ എന്നിവയാണ് പൂര്‍ത്തിയാക്കിയത്. ജൂണ്‍ 17നാരംഭിച്ച ജോലികള്‍ ജൂലൈ എട്ടിനാണ് പൂര്‍ത്തിയേകേണ്ടിയിരുന്നത്. എന്നാല്‍ പ്രഖ്യാപിച്ചതിലും രണ്ട് ദിനം മുന്നേ നിര്‍മാണം പൂര്‍ത്തിയാക്കി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്ര വിശാലമായ അറ്റകുറ്റപ്പണികള്‍ കഅ്ബയില്‍ നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button