KeralaLatest News

റേഷന്‍ കരിഞ്ചന്തക്കാര്‍ക്ക് സംരക്ഷണമൊരുക്കി ഭക്ഷ്യവകുപ്പ്; തെളിവുകള്‍ പൂഴ്ത്തി ഉന്നത ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം : അഞ്ചുലോഡ് റേഷന്‍ധാന്യങ്ങള്‍ കരിഞ്ചന്തയിലേക്കു കടത്തിയവര്‍ക്ക് ഭക്ഷ്യവകുപ്പിന്റ സംരക്ഷണം. തിരുവനന്തപുരം മേനംകുളം ഡിപ്പോയില്‍ നിന്നാണ് കരാറുകാരനും ഉദ്യോഗസ്ഥരും ചേര്‍ന്ന് അരി കടത്തിയത്. ഇതുസംഭന്ധിച്ച് ജില്ലാ സപ്ലൈ ഓഫീസര്‍ തെളിവുസഹിതം നല്‍കിയ റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ പൂഴ്ത്തുകയാണുണ്ടായത്.

നടപടിയെടുത്തെന്നായിരുന്നു നിയമസഭയില്‍ വകുപ്പുമന്ത്രിയുടെ പ്രഖ്യാപനം. ഇന്നുവരെ ഒരാള്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ല. നടപടിയെടുത്തുവെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു എങ്കിലും അങ്ങനെ സംഭവിച്ചിട്ടില്ലെന്നതാണ് യാഥാര്‍ത്യം. രണ്ട് ലോഡ് അരി റേഷന്‍ കടകളിലേക്ക് അയച്ചാല്‍ ഒരു ലോഡാണ് ബുക്കില്‍ രേഖപ്പെടുത്തുന്നത്. കരാറുകാരനും ചില ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഈ കൊള്ള.

നടപടി എടുക്കാത്തതിനു പിന്നില്‍ മറ്റ് ചില കാരണങ്ങളുമുണ്ട് .വാതില്‍പ്പടി വിതരണത്തിന്റ കരാര്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. കരാറെടുത്ത കൈലാസത്തില്‍ അസോസിയേറ്റ്‌സ് ഉടമ ചന്ദ്രസേനന്‍ വെറും ബിനാമിയാണ്. ചന്ദ്രസേനനുവേണ്ടി യോഗത്തില്‍ പങ്കെടുക്കുന്നതും വിതരണം നടത്തുന്നതുമെല്ലാം ഡി.സതീശന്‍ എന്നയാളാണന്ന് രേഖകള്‍ തെളിയിക്കുന്നു. ഉന്നത ഉദ്യോഗസ്ഥരുടെയെല്ലാം മൗന അനുവാദത്തോടെയാണ് ഈ ബിനാമി കരാറും കരിഞ്ചന്തയിലേക്കുള്ള കടത്തും. ഭക്ഷ്യമന്ത്രിയുടെ ഓഫീസ് വരെ നീളുന്നതാണ് ഈ ബിനാമി ഇടപാടിന്റ വേരുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button