KeralaLatest News

കേരളാ പോലീസിന്റെ സൈബര്‍ ഡോം ദേശീയ പുരസ്‌കാരങ്ങളുടെ നിറവില്‍

തിരുവനന്തപുരം: കേരളാ പോലീസിന്റെ സൈബര്‍ ഡോം ദേശീയ പുരസ്‌കാരങ്ങളുടെ നിറവില്‍. കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ ഡോംനേടിയത് ഐഎസ്‌ഒ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ ആറ് ദേശീയ- രാജ്യാന്തര പുരസ്‌കാരങ്ങളാണ്.സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ രാജ്യാന്തര അന്വേഷണ ഏജന്‍സികളുടെയും സ്വകാര്യ – പൊതുമേഖല കമ്പനികളുടെയും സഹകരണത്തോടെയാണ് കേരളാ പോലീസ് സൈബര്‍ ഡോം ആരംഭിച്ചത്.

ഓൺലൈൻ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾ കണ്ടെത്തിയതിന് ബിസിനസ് വേള്‍ഡ് ഡിജിറ്റല്‍ ഇന്ത്യ അവാര്‍ഡ് 2019 സൈബര്‍ ഡോമിന് ലഭിച്ചു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആദിത്യ ഐപിഎസ് പുരസ്‌കാരം ഏറ്റുവാങ്ങി.കേരള പോലീസിന് കീഴില്‍ പൊതു – സ്വകാര്യ പങ്കാളിത്തത്തോടെ എഡിജിപി മനോജ് എബ്രഹാമിന്റെ ആശയത്തില്‍ ആരംഭിച്ചതാണ് സൈബര്‍ ഡോം. സൈബര്‍ ഡോമിന്റെ നോഡല്‍ ഓഫീസറും അദ്ദേഹം തന്നെയാണ്.

2018-19 വര്‍ഷത്തില്‍ എഫ്‌ഐസിസിഐ സ്മാര്‍ട്ട് പോലീസിങ് അവാര്‍ഡ് , സ്‌കോച്ച്‌ ഓര്‍ഡര്‍ ഓഫ് മെരിറ്റ് അവാര്‍ഡ് ഫോര്‍ സ്മാര്‍ട്ട് പോലീസിങ്, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ലീഡര്‍ഷിപ്പ് അവാര്‍ഡ് ഏഷ്യ പെസഫിക് ഇന്‍ മാനേജെരിയല്‍ പ്രൊഫഷണല്‍ കാറ്റഗറി ഫോര്‍ ആന്‍ ഇന്‍ഫോ സെക് പ്രോജക്‌ട്, കെ 7 സെക്യൂരിറ്റി മെഡല്‍ ഓഫ് ഓണര്‍ അവാര്‍ഡ്,സിസോമാഗ് ബെസ്റ്റ് ഡിജിറ്റല്‍ ഇന്നവേഷന്‍ അവാര്‍ഡ് എന്നിവയടക്കം ആറ് പുരസ്‌കാരങ്ങാണ് സൈബര്‍ ഡോം കരസ്ഥമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button