Latest NewsSaudi ArabiaGulf

ടയര്‍മാറ്റുന്നതിനിടെ മറ്റൊരു വാഹനമിടിച്ച് മലയാളിക്ക് ദാരുണാന്ത്യം

ദമാം: വാഹനത്തിന്റെ ടയര്‍ മാറ്റുന്നതിനിടെ അപകടത്തില്‍പെട്ട് സൗദിയില്‍ മലയാളി മരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ഹഫര്‍ അല്‍ബാതിനില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ റഫാ റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ തൃശ്ശൂര്‍ ചേലക്കര സ്വദേശി ഫിറോസ് മരിച്ചു. ഇദ്ദേഹം ഓടിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ മാറ്റുന്നതിനിടെ പിന്നില്‍ നിന്ന് വന്ന മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം.

സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇദ്ദേഹം മരിച്ചു. മൃതദേഹം ഹഫര്‍ അല്‍ബാതിന്‍ കിങ് ഖാലിദ് ആശുപത്രി മോര്‍ച്ചറിയില്‍ ആണ്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു. ഇടിച്ച വാഹനത്തെ കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button