Latest NewsUAE

ചികിത്സ പിഴവ് ഉണ്ടായാൽ ഇനി ഉടൻ നടപടി

അബുദാബി: ചികിത്സാ പിഴവുകൾ ഉണ്ടായാൽ അബുദാബിയിൽ ഇനി 48 മണിക്കൂറിനുള്ളിൽ നടപടി. സ്വദേശികൾക്കും വിദേശികൾക്കും മികച്ച നിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കാനാണ് നടപടി. പിഴവുകൾ റിപ്പോർട്ട് ചെയ്യാൻ മാനദണ്ഡങ്ങൾ പരിഷ്ക്കരിച്ച് ഹെൽത്ത് കെയർ ലൈസൻസിങ് ആൻഡ് മെഡിക്കൽ വിദ്യാഭ്യാസ വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇതുപ്രകാരം ജീവന് ഭീഷണിയാകുന്ന ചികിത്സാ പിഴവുകൾ ഉടൻ റിപ്പോർട്ട് ചെയ്യണം. 48 മണിക്കൂറിനുള്ളിൽ അന്വേഷണം നടത്തി പിഴവ് സ്ഥിരീകരിച്ച് നടപടിയെടുക്കണമെന്നാണ് നിർദേശം. അതേസമയം നിസ്സാര പിഴവുകൾ ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്താൽ മതിയാകും. വിദഗ്ദ ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് പരാതി അന്വേഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button