KeralaLatest News

സംസ്ഥാന വ്യാപകമായി മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന; പിഴയിനത്തില്‍ കിട്ടിയത് ലക്ഷങ്ങൾ

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നൽ പരിശോധനയിൽ പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ. പിഴയിനത്തില്‍ ഈടാക്കിയത് 38 ലക്ഷം രൂപയാണ്. 4580 പേർ നിയമലംഘനങ്ങള്‍ നടത്തിയതായും കണ്ടെത്തി. അപകടങ്ങള്‍ വര്‍ധിക്കുകയും രാത്രിയാത്ര സംബന്ധിച്ച്‌ പരാതികള്‍ പെരുകുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു മിന്നൽ പരിശോധന. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സുദേഷ് കുമാറാണ് പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്. 14 ജില്ലകളിലും ശനിയാഴ്ച രാത്രി എട്ട് മുതല്‍ ഞായറാഴ്ച പുലര്‍ച്ച അഞ്ച് വരെ ഒരേ സമയത്തായിരുന്നു പരിശോധന.

ഏറ്റവുമധികം നിയമലംഘനം കണ്ടെത്തിയത് എറണാകുളം ജില്ലയിലാണ് -773. മലപ്പുറത്ത് 618 കേസുകള്‍ എടുത്തു. ആലപ്പുഴയിലാണ് കേസുകള്‍ കുറവ്. ഇവിടെ 93 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. എല്ലാ മാസവും സംസ്ഥാനവ്യാപകമായി ഇത്തരത്തില്‍ മിന്നല്‍ പരിശോധന നടത്താനാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ പുതിയ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button