Latest NewsCinemaEntertainmentKollywood

വെള്ളിത്തിരയിലെ വെള്ളാരം കണ്ണുള്ള വെള്ളരിപ്രാവ്‌; ഫാഷൻ പ്രേമികളെ മോഹിപ്പിച്ച് അക്ഷര ഹാസൻ

“വെള്ളിത്തിരയിലെ വെള്ളാരം കണ്ണുള്ള വെള്ളരിപ്രാവ്‌” എന്ന വിശേഷണത്തിന് അക്ഷരാർത്ഥത്തിൽ യോഗ്യയാണ് അക്ഷര ഹാസൻ.പിതാവ് കമല ഹാസൻ നിർമ്മിക്കുന്ന ചിയാൻ വിക്രം ചിത്രം കാതരം കൊണ്ടേനിൽ നായികയാണ് അക്ഷര ഹാസൻ. ചിത്രത്തിലെ ട്രെയിലർ ലോഞ്ചിന് അക്ഷരയണിഞ്ഞ വസ്ത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

വെള്ളിച്ചിറക് പിടിപ്പിച്ച തൂവെള്ള വസ്ത്രത്തിൽ ഫാഷൻ പ്രേമികളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് അക്ഷര. മനോഹരമായ വസ്ത്രം ഡിസൈൻ ചെയ്തത് ചെന്നൈ കേന്ദ്രമായ പ്രമുഖ സെലിബ്രിറ്റി ഫാഷൻ ഡിസൈനർ സുരേഷ് മേനോനാണ്. ടിഷ്യൂ മെറ്റിരീയലിലാണ് വസ്ത്രം ഡിസൈൻ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

ചെന്നൈയിലാണ് ട്രെയിലർ ലോഞ്ച് നടന്നത്. ഗർഭിണിയായ യുവതിയായാണ് അക്ഷര ചിത്രത്തിലെത്തുന്നത്. മലേഷ്യയിലാണ് ചിത്രത്തിൻ്റെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചത്. രജനീകാന്തും കമലഹാസനുമൊത്തുള്ള ചിത്രം സംവിധാനം ചെയ്യണമെന്നുള്ളത് തൻ്റെ ആഗ്രഹമാണെന്ന് അക്ഷര ചടങ്ങിനിടെ പറഞ്ഞു. 2015 ൽ റിലീസ് ചെയ്ത കോമഡി ചിത്രമായ ഷാമിതാബ് ആണ് അക്ഷരയുടെ ആദ്യ ചിത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button