NewsIndia

തപാല്‍ മേഖലയില്‍ ജീവനക്കാരില്ല; വരുമാനത്തില്‍ വന്‍ കുറവ്

 

ജീവനക്കാരുടെ ഭീമമായ കുറവിനെയും സാങ്കേതികത്തകരാറിനെയും തുടര്‍ന്ന് തപാല്‍ സേവനങ്ങള്‍ താളം തെറ്റി. പോസ്റ്റല്‍ അസിസ്റ്റന്റ്, പോസ്റ്റ്മാന്‍, ക്ലാസ് ഫോര്‍ തുടങ്ങി 70,000ത്തോളം തസ്തികയാണ് രാജ്യത്താകെ ഒഴിഞ്ഞുകിടക്കുന്നത്. ഏതാനും മാസങ്ങളിലായി 15 ശതമാനം ജീവനക്കാര്‍ വിരമിച്ചു. പകരം ദിവസവേതനത്തിന് ആളെ വയ്ക്കാനും അനുവാദമില്ല.

ഇന്ത്യയിലാകെ പോസ്റ്റ് ഓഫീസുകളില്‍ 2,35,017 തസ്തികയാണുള്ളത്. ഇതില്‍ 69,322 തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. പഴയ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്ള ഒഴിവാണിത്. യഥാര്‍ഥ ഒഴിവുകള്‍ ഇതിലധികംവരും. പോസ്റ്റ്മാന്‍, മെയില്‍ ഗാര്‍ഡ് തസ്തികകളിലാണ് ഏറ്റവും അധികം ഒഴിവ്. കേരളത്തില്‍മാത്രം 584 ഒഴിവുണ്ട്. ലോവര്‍ സെലക്ഷന്‍ ഗ്രേഡ്, ഹയര്‍ സെലക്ഷന്‍ ഗ്രേഡ് ഒന്ന്, രണ്ട് തസ്തികകളില്‍ 17,485 ഒഴിവുണ്ട്. 33,333 പേര്‍ വേണ്ടിടത്താണ് പകുതിയിലേറെ തസ്തിക നികത്താതെ കിടക്കുന്നത്. കേരളത്തില്‍ 296ല്‍ 239 തസ്തികയിലും ആളില്ല.പോസ്റ്റല്‍ അസിസ്റ്റന്റ്, സോര്‍ട്ടിങ് അസിസ്റ്റന്റ് തസ്തികകളില്‍ ഒഴിവുകളുടെ എണ്ണം 16,713 ആണ്. മള്‍ട്ടിടാസ്‌കിങ് സ്റ്റാഫിന്റെ ഒഴിവും പതിനായിരം കടന്നു. കേരളത്തില്‍ 273 തസ്തിക ഒഴിഞ്ഞുകിടക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button