കൊല്‍ക്കത്ത: പതിനാറുകാരിയായ മകളെ ക്രൂരമായി കൊലപ്പെടുത്തിയ മാതാപിതാക്കള്‍ അറസ്റ്റില്‍. ബംഗാള്‍ മാല്‍ഡ ജില്ലയിലെ മഹേന്ദ്രാദോള ഗ്രാമത്തിലാണ് സംഭവം. ദുരഭിമാനത്തിന്റെ പേരിലാണ് മാതാപിതാക്കള്‍ മകളെ കൊലപ്പെടുത്തിയത്. വീടിനടുത്തുള്ള യുവാവുമായി പ്രണയത്തിലായിരുന്ന മകള്‍ അചിന്ത്യ മണ്ഡലിനെയാണ് മാതാപിതാക്കള്‍ കൊന്ന് ചാക്കില്‍കെട്ടി മൃതദേഹം ഗംഗാനദിയില്‍ എറിഞ്ഞത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ധിരേണ്‍ മണ്ഡലിനെയും മാതാവ് സുമതി മണ്ഡലിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ അചിന്ത്യ മണ്ഡല്‍ യുവാവുമായി പ്രണയത്തിലാണെന്നറിഞ്ഞ മാതാപിതാക്കള്‍ ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പെണ്‍കുട്ടിയുടെ മൃതദേഹത്തിനുള്ള തിരച്ചില്‍ ആരംഭിച്ചു.
Post Your Comments