KeralaLatest News

ഇത്തരം ഭൗതിക സാഹചര്യങ്ങളിൽ ജീവിക്കുന്നവർക്ക് ക്ഷേമ പെന്‍ഷൻ ലഭിക്കുകയില്ല

തിരുവനന്തപുരം: സാമൂഹിക ക്ഷേമ പെന്‍ഷന് അർഹത നേടാനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ധന വകുപ്പ്. പെൻഷൻ വാങ്ങുന്നവരുടെ ഭൗതിക സാഹചര്യങ്ങൾ കണക്കിലെടുത്തായിരിക്കും പെൻഷൻ വിതരണം ചെയ്യുന്നതും അർഹത പരിശോധിക്കുന്നതും.

വീടിന്റെ തറ ആധുനിക രീതിയില്‍ നിര്‍മിച്ചതാണെങ്കിലും കുടുംബാംഗങ്ങള്‍ ഉപയോഗിക്കുന്ന വാഹനത്തില്‍ എസി ഉണ്ടെങ്കിലും പെന്‍ഷന് അര്‍ഹരല്ലെന്നുധനവകുപ്പ് ഇറക്കിയ സര്‍ക്കുലര്‍ പറയുന്നു. വീടിന്റെ വലുപ്പം, കുടുംബാംഗങ്ങളുടെ കൈവശമുള്ള ഭൂമി, കുടുംബാംഗങ്ങളുടെ ജോലിയും വരുമാനവും എന്നീ വ്യവസ്ഥകളും പെന്‍ഷന് അനര്‍ഹരാക്കും.വീട് കോണ്‍ക്രീറ്റ് മേല്‍ക്കൂരയുള്ളതാണെങ്കിലും എല്‍ഇഡി ടിവി, എയര്‍ കണ്ടീഷനര്‍, വാഷിങ് മെഷീന്‍ തുടങ്ങിയ ഉപകരണങ്ങള്‍ വീട്ടിലുണ്ടെങ്കിലും പെന്‍ഷന് അര്‍ഹതയില്ല.

2017 നവംബര്‍ ആറിന് ഇറക്കിയ ഉത്തരവ് വിശദീകരിക്കാനാണു കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ ഇറക്കിയത്. സംസ്ഥാനത്താകെ 4.56 ലക്ഷം സാമൂഹിക പെന്‍ഷന്‍ ഗുണഭോക്താക്കളാണുള്ളത്. സർക്കുലർ വന്നതോടെ പലരും ആശയക്കുഴപ്പത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button