Latest NewsKerala

കാക്കിക്കുള്ളിലെ നന്മ വരണ്ടിട്ടില്ല; നെഞ്ചുവേദനയുള്ള യാത്രികയുമായെത്തിയ ആനവണ്ടിക്ക് വഴിയൊരുക്കി പൊലീസ്, ഒരു ജീവന് രക്ഷകനായി- വീഡിയോ

തിരുവനന്തപുരം : ജയിലറകളില്‍ കാക്കിക്കുള്ളിലെ ക്രൂരന്‍മാര്‍ നടത്തുന്ന ദുഷ്പ്രവര്‍ത്തികളുടെ വാര്‍ത്ത നാം ദിനംപ്രതി കേട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ എല്ലാവരും അങ്ങനെയല്ല. നന്മയ്ക്കും നേരിനും മാത്രമായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തുന്ന ഒരുപറ്റം പൊലീസ് ജീവനക്കാരും നമുക്ക് ചുറ്റുമുണ്ടെന്ന് മനസിലാക്കിത്തരുകയാണ് ഈ സംഭവം.

ഒരു ജീവന്‍ രക്ഷിക്കാനായി പൊലീസ് നടത്തുന്ന പരക്കം പാച്ചിലാണ് ഇവിടെ ജനങ്ങളുടെ കയ്യടിനേടിക്കൊടുക്കുന്നത്, കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ അതിവേഗം പായുന്ന ഒരു പൊലീസ് ജീപ്പ്. ജീപ്പ് ഒരുക്കുന്ന വഴിയിലൂടെ അതിവേഗം പിന്തുടരുന്ന ബസ്. കണ്ടുനിന്നവര്‍ക്കെല്ലാം അത്ഭുതം സമ്മാനിച്ച് യാത്ര. ഇതെല്ലാം ഒരു ജീവന്‍ രക്ഷിക്കാനുള്ള പരക്കം പാച്ചിലായിരുന്നു.

നാഗര്‍കോവിലില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിലെ യാത്രക്കാരിയ്ക്കാണ് നെഞ്ചുവേദനയനുഭവപ്പെട്ടത്. ബസ് ഉടന്‍ ആശുപത്രിയിലേക്ക് വിടണമെന്ന് ഒപ്പമുണ്ടായിരുന്ന യാത്രക്കാരെല്ലാം ആവശ്യപ്പെട്ടു. ഇതോടെ ഡ്രൈവര്‍ ആര്‍ രാജേഷും കണ്ടക്ടര്‍ വി ശ്രീകാന്തും ഈ ഉത്തരവാദിത്തം ഏറ്റെടുത്തു. ആംബുലന്‍സിന്റെ റോളില്‍ കെഎസ്ആര്‍ടിസി ബസ് കുതിച്ചു. ഗതാഗതക്കുരുക്കേറിയ പ്രാവച്ചമ്പലം കരമന റോഡിലൂടെ ബസ് അതിവേഗം പായുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. കാര്യം മനസിലാക്കിയ പൊലീസ് ബസിന് മുന്നില്‍ വഴിയൊരുക്കാന്‍ പറത്തെി. ഈ വിഡിയോ കേരള പൊലീസിന്റെ ഔദ്യോഗിക പേജിലും പങ്കുവച്ചിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ :

കല്ലെറിയുന്നവര്‍ കാണാതെ പോകരുത് ഈ നന്മയെ

നാഗര്‍കോവിലില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസിലെ യാത്രക്കാരിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടപ്പോള്‍ സഹയാത്രക്കാര്‍ അവരെ വേഗം ആശുപത്രിയിലെത്തിക്കുന്നതിനായി ഡ്രൈവര്‍ ആര്‍. രാജേഷിനോടും കണ്ടക്ടര്‍ വി. ശ്രീകാന്തിനോടും സഹായം ആവശ്യപ്പെട്ടു. അത്യധികം ഗതാഗതക്കുരുക്കേറിയ പ്രാവച്ചമ്പലം കരമന റോഡില്‍ ബസ് ആംബുലന്‍സിന്റെ റോള്‍ ഏറ്റെടുത്തു. രോഗിയുടെ അവസ്ഥ ബോധ്യം വന്നതിനാല്‍ വഴിയിലിറങ്ങേണ്ട യാത്രക്കാര്‍ പോലും ഈ ഉദ്യമത്തില്‍ ജീവനക്കാരുടെ കൂടെ നിന്നു.

ബസിന്റെ ലൈറ്റിട്ടു കൊണ്ടുള്ള വരവും വേഗതയും ശ്രദ്ധിച്ച ദേശീയപാതയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കണ്‍ട്രോള്‍ റൂം വാഹനം വിഷയത്തിന്റെ അടിയന്തിരപ്രാധാന്യം മനസിലാക്കി ബസിനെ ഗതാഗതക്കുരുക്ക് ഒഴിവാക്കി വേഗത്തില്‍ മുന്നോട്ടു പോകാന്‍ വഴികാട്ടിയായി. അവിടെ നിന്നും നാലുകിലോമീറ്റര്‍ അകലെയുള്ള സ്വകാര്യ ആശുപത്രിയില്‍ പെട്ടെന്ന് തന്നെ രോഗിയെ എത്തിക്കാനായെങ്കിലും കൃത്യസമയത്തു സ്ട്രക്ച്ചര്‍ ലഭിക്കാത്തതിനാല്‍ രോഗിയെ ബസില്‍ നിന്നും കൈകളില്‍ താങ്ങിയെടുത്ത് പോലീസ് ഉദ്യോഗസ്ഥന്‍ അത്യാഹിതവിഭാഗത്തിലേക്കു എത്തിക്കുകയായിരുന്നു.

കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥരുടെയും, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിനു, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീകാന്ത് , ബിജു ഫ്രാന്‍സി എന്നിവരുടെയും അവസരോചിതമായ ഇടപെടലിലൂടെ കൃത്യസമയത്തു രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതു കൊണ്ട് അവരുടെ ജീവന്‍ രക്ഷിക്കാനായി.

ബസില്‍ യാത്ര ചെയ്തിരുന്ന അജ്ഞാത സുഹൃത്തിനു വീഡിയോ പകര്‍ത്തിയതിനുള്ള നന്ദി

https://www.facebook.com/keralapolice/videos/708096382978360/

shortlink

Related Articles

Post Your Comments

Related Articles


Back to top button