Latest NewsIndia

ബിജെപിയിൽ ചേരുമെന്ന് രാജിവെച്ച കോൺഗ്രസ് എംഎൽഎ

ഡൽഹി : കോണ്‍ഗ്രസിലെ പ്രതിസന്ധി തുടരുന്നു. ബിജെപിയിൽ ചേരുമെന്ന് കോൺഗ്രസിൽനിന്ന് രാജിവെച്ച എംഎൽഎ പ്രതാപ ഗൗഡ പാട്ടീൽ അറിയിച്ചു.ബിജെപി ടിക്കറ്റിൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും പ്രതാപ ഗൗഡ വ്യക്തമാക്കി.

കർണാടകത്തിൽ നിന്ന് രാജിവച്ച 10 ഭരണപക്ഷ എംഎൽഎമാർ മുംബൈയിലെ ഹോട്ടലിൽ തുടരുകയാണ്. മൂന്ന് പേർ ബെംഗളൂരുവിലാണ് ഉള്ളത്. ഇവരെ അനുനയിപ്പിക്കാൻ കോൺഗ്രസ്, ജെഡിഎസ് നേതാക്കൾ ശ്രമിക്കുന്നുണ്ടെങ്കിലും വഴങ്ങിയിട്ടില്ല. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ബെംഗളൂരുവിൽ എത്തിയിരുന്നു.

രാജിവച്ച മുൻ ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയുമായി കെ സി വേണുഗോപാൽ കൂടിക്കാഴ്ച നടത്തി. സമ്പൂർണ മന്ത്രിസഭാ പുനഃസംഘടന റെഡ്ഡി ആവശ്യപ്പെട്ടെന്നാണ് സൂചന. ഇത് അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറായിട്ടില്ല. മുഖ്യമന്ത്രി കുമാരസ്വാമി അമേരിക്കയിൽ നിന്ന് ഇന്ന് രാത്രി തിരിച്ചെത്തും. ആലോചന സജീവമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button