വിപണിയിലെത്തി ചുരുങ്ങിയ കാലത്തിനുള്ളിൽ തകർപ്പൻ ബുക്കിംഗ് നേടി മുന്നേറി ഹ്യുണ്ടായിയുടെ ചെറു എസ്.യു.വി വെന്യു. ഒരു മാസത്തിനുള്ളില്‍ 33,000 ബുക്കിങ്ങാണ് വെന്യുവിന് ലഭിച്ചതെന്നു ഏറ്റവും ഒടുവില്‍ കമ്പനി പുറത്തുവിട്ട കണക്കുകൾ ചൂണ്ടികാട്ടുന്നു. ആവശ്യക്കാരുടെ എണ്ണം കൂടിയാൽ ആറ് മാസം വരെ ബുക്കിങ് കാലാവധി ഉയര്‍ന്നക്കും. . ഏപ്രില്‍ മുതല്‍ വെന്യുവിനുള്ള ബുക്കിങ് ഹ്യുണ്ടായി ആരംഭിച്ചിരുന്നു. മെയ് 21ന് വാഹനം വിപണയിലെത്തി.
ഇന്ത്യയില്‍ ഹൈദരാബാദിലാണ് ഏറ്റവുമധികം ആവശ്യക്കാർ വെന്യുവിനുള്ളത്. അതിനാൽ ഇവിടുത്തെ 20 നഗരങ്ങളില്‍ നിലവില്‍ ആറ് മാസമാണ് ഈ വാഹനത്തിന്റെ ബുക്കിങ് കാലാവധി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും വെന്യുവിന് മികച്ച ബുക്കിങ്ങാണ് ലഭിക്കുന്നത്. രാജ്യത്തെ ആദ്യ കണക്ടഡ് എസ്‌യുവിയായ വെന്യുവിന് 6.50 ലക്ഷം മുതല്‍ 10.84 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.
Post Your Comments