NewsIndia

തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ വര്‍ധിക്കാന്‍ കാരണം പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുമായി ഇടപഴകുന്നത്; വിവാദ പരാമര്‍ശവുമായി മധ്യപ്രദേശ് ഡിജിപി

 

ഗ്വാളിയോര്‍: പെണ്‍കുട്ടികള്‍ കൂടുതല്‍ സ്വതന്ത്രരാകുന്നതിനാല്‍ സംസ്ഥാനത്ത് വ്യാജ തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന വിചിത്രമായ അവകാശവാദവുമായി മധ്യപ്രദേശ് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡിജിപി) വി കെ സിംഗ്. വ്യാജ തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ വര്‍ദ്ധിച്ചതിന് കാരണം പെണ്‍കുട്ടികള്‍ക്ക് ലഭിച്ച അമിത സ്വാതന്ത്ര്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തട്ടിക്കൊണ്ടുപോകലിന് ശിക്ഷ നല്‍കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 363ല്‍ വരുമ്പോള്‍ ഒരു പുതിയ പ്രവണത ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് സിംഗ് പറഞ്ഞു.

സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന വ്യാജ തട്ടിക്കൊണ്ടുപോകല്‍ കേസുകളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഡിജിപിയുടെ വാക്കുകള്‍. ഐപിസി 363 രൂപത്തില്‍ ഒരു പുതിയ പ്രവണത കണ്ടു. പെണ്‍കുട്ടികള്‍ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും പോകുമ്പോള്‍ അവര്‍ കൂടുതല്‍ സ്വതന്ത്രരാകുന്നു, അതിനാല്‍ ഇന്നത്തെ സമൂഹത്തില്‍ ഇത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇത്തരം സാഹചര്യങ്ങളില്‍ പെണ്‍കുട്ടികള്‍ വീട് വിടുന്നു, പക്ഷേ റിപ്പോര്‍ട്ട് തട്ടിക്കൊണ്ടുപോകല്‍, ” ഇതായിരുന്നു സിംഗിന്റെ വാക്കുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button