CricketLatest News

ഞാൻ കളിക്കുന്നത് റെക്കോര്‍ഡുകൾക്ക് വേണ്ടിയല്ല; രോഹിത് ശർമ്മ

താൻ കളിക്കുന്നത് റെക്കോര്‍ഡുകൾക്ക് വേണ്ടിയല്ല പകരം ലോകകപ്പ് കിരീടത്തിന് വേണ്ടിയാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. അഞ്ചാം സെഞ്ചുറി നേടിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 26 റണ്‍സ് മാത്രം അകലെയാണ് രോഹിതെന്ന കാര്യം ഓര്‍മിപ്പിച്ചപ്പോഴാണ് താരം ഇങ്ങനെ മറുപടി നൽകിയത്.

റെക്കോര്‍ഡുകള്‍ക്ക് വേണ്ടിയല്ല താന്‍ ഇംഗ്ലണ്ടില്‍ ഉള്ളത്. കളിച്ച്‌ ടീമിന് വേണ്ടി കൂടുതല്‍ റണ്‍സ് നേടി കപ്പുയര്‍ത്തുകയെന്നതിന് വേണ്ടിയാണ് ഞാനിവിടെയുള്ളതെന്നും മറ്റു കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നില്ലെന്നും രോഹിത് പറയുകയുണ്ടായി. ഈ പ്രകടനങ്ങള്‍ കിരീടം നേടുന്നത് വരെ തന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമായി വിലയിരുത്താന്‍ സാധിക്കുകയില്ലെന്നും ടീം ജയിക്കുന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും താരം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button