KeralaLatest News

കസ്റ്റഡിമരണം ; എസ്ഐയ്‌ക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി ശാലിനി

നെടുക്കണ്ടം : രാജ്‌കുമാറിന്റെ കസ്റ്റഡിമരണത്തിൽ എസ്ഐയ്‌ക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി കൂട്ടുപ്രതി ശാലിനി.എസ്ഐ സാബു അമ്പതിനായിരം രൂപ കൈക്കൂലി ചോദിച്ചിരുന്നു. പിറ്റേദിവസം നൽകാനിരിക്കെയാണ് രാജ്‌കുമാറിനെ അറസ്റ്റ് ചെയ്‍തത്. രാജ്‌കുമാറിനെ മർദ്ദിക്കാൻ നിർദ്ദേശം നൽകിയതും എസ്ഐയാണ്. എസ്ഐ രാജ്‌കുമാറിന്റെ കണ്ണിൽ പച്ചമുളക് തേച്ചു.

രാജ്‌കുമാറിനെ പോലീസുകാർ മർദ്ദിച്ചു.താൻ അത് കണ്ടിരുന്നു. പോലീസിൽ ഏൽപ്പിക്കുന്നതിനിടെ നാട്ടുകാരും രാജ്‌കുമാറിനെ മർദ്ദിച്ചു. ഷർട്ടും കൊന്തയും ഊരിവെച്ചു ശേഷം മുട്ടുകുത്തി ഇരിക്കാൻ രാജ്‌കുമാറിനോട് പോലീസ് ആവശ്യപ്പെട്ടു. പിന്നീട് ചൂരലുകൊണ്ട് കാലിൽ അടിച്ചുവെന്നും ശാലിനി പറഞ്ഞു. ആളുകൾക്ക് പണം തിരികെ നൽകാൻ ഒരു ദിവസം സാവകാശം നൽകണമെന്ന് രാജ്‌കുമാർ പറഞ്ഞു.

മറ്റൊരു പോലീസുകാരൻ തന്നോട് മോശമായി സംസാരിച്ചു. തനിക്കെതിരെ പോലീസ് മുളക് പ്രയോഗം നടത്തിയെന്ന് ശാലിനി വ്യക്തമാക്കി.തന്നെ മർദ്ദിച്ചശേഷം ബാഗിലെ സാധനങ്ങളെല്ലാം പുറത്തെടുത്തിട്ടു. ബാഗിൽ ഉണ്ടായിരുന്നു 2 .30 രൂപയും പോലീസ് പിടിച്ചുവാങ്ങി. കാലിന് അടിയേറ്റത് മൂലം തനിക്ക് നടക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് ശാലിനി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button