Latest NewsSports

ലയണല്‍ മെസിയെ മറികടന്ന് പുതിയ നേട്ടവുമായി സുനില്‍ ഛേത്രി

അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസിയെ മറികടന്ന് നേട്ടവുമായി ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. രാജ്യാന്തര ഗോള്‍നേട്ടത്തില്‍ മെസിയെ പിന്തള്ളിയാണ് ഛേത്രി മുന്നേറിയത്. ഇന്റര്‍കോണ്ടിനന്റല്‍ കപ്പില്‍ തജിക്കിസ്ഥാനെതിരെ ഗോള്‍ നേടിയതോടെയാണ് ഛേത്രി മെസിയെ പിന്നിലാക്കിയത്. നിലവില്‍ സജീവമായ താരങ്ങളില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക് പിന്നിലായി രണ്ടാം സ്ഥാനത്താണ് ഛേത്രി. റൊണാള്‍ഡോയ്ക്ക് 88 ഗോളുകളും മെസിക്ക് 68 ഗോളുകളുമാണ് പട്ടികയില്‍ ഉള്ളത്. ഛേത്രിയുടെ സമ്പാദ്യം 70 ഗോളുകളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button