IndiaNews

സണ്ണി ഡിയോളിനെ അയോഗ്യനാക്കിയേക്കും കാരണം ഇതാണ്

 

അമൃത്സര്‍: ഗുര്‍ദാസ്പൂര്‍ എംപിയും നടനുമായ സണ്ണി ഡിയോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അനുവദനീയമായതിലും അധികം തുക ചെലവഴിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 70 ലക്ഷം രൂപയാണ് തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി അനുവദിച്ചിട്ടുള്ളത്. ഇതില്‍ കൂടുതല്‍ തുക ബിജെപി എംപി ചെലവഴിച്ചെന്നാണ് കണ്ടെത്തല്‍. ഇതോടെ സണ്ണി ഡിയോളിന് എംപി സ്ഥാനം നഷ്ടമാകാനും സാധ്യതയുണ്ട്. ഗുര്‍ദാസ്പൂര്‍ ജില്ലാ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് അന്തിമ റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്. 78, 51,592 രൂപ സണ്ണി ഡിയോള്‍ ചെലവഴിച്ചതായാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. അനുവദനീയമായ തുകയില്‍ നിന്നും 8.5 ലക്ഷം രൂപയാണ് അധികമായി ചെലവഴിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് സുനില്‍ ജഖാറായിരുന്നു സണ്ണി ഡിയോളിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി. 61,36,058 രൂപയാണ് സുനില്‍ ജഖാറയുടെ തിരഞ്ഞെടുപ്പ് ചെലവെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

17ാം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംപിമാരില്‍ സണ്ണി ഡിയോള്‍ മാത്രമാണ് അനുവദനീയമായ തുകയില്‍ നിന്നും അധികം ചെലവഴിച്ചത്. തിരഞ്ഞെടുപ്പ് ചെലവുകളുടെ വിശദമായ കണക്ക് സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഗുര്‍ദാസ്പൂര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ സണ്ണി ഡിയോളിന് കഴിഞ്ഞ മാസം നോട്ടീസ് അയച്ചിരുന്നു. പരമാവധി അനുവദിച്ചിട്ടുള്ള തുകയില്‍ നിന്നും കൂടുതല്‍ തുക ചെലവഴിച്ചതായി കണ്ടെത്തിയാല്‍ എംപിക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൂചന നല്‍കിയിരുന്നു. കൂടുതല്‍ തുക ചെലവഴിച്ച സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കാനും രണ്ടാം സ്ഥാനത്തെത്തിയ സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന് അവകാശമുണ്ട്. 82,459 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സണ്ണി ഡിയോള്‍ വിജയിച്ചത്. വര്‍ഷങ്ങളായി ഗുര്‍ദാസ്പൂര്‍ എംപിയായിരുന്ന വിനോദ് ഖന്നയുടെ മരണത്തോടെയാണ് സണ്ണി ഡിയോള്‍ ഇവിടെ സ്ഥാനാര്‍ത്ഥിയാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button