Latest NewsBollywoodHealth & Fitness

സണ്ണി ലിയോണിന്റെ സൗന്ദര്യ രഹസ്യം; ചിട്ടയായ ഭക്ഷണക്രമം ഈ രീതിയിൽ

മുംബൈ: ലോകമെമ്പാടും ആരാധകരുള്ള  ചലച്ചിത്ര താരമാണ് സണ്ണി ലിയോണ്‍. ഹോളിവുഡിൽ നിന്നുതന്നെ സണ്ണിയുടെ ശരീര വടിവിനോട് ശത്രുത വെച്ചുപുലർത്തുന്ന നടിമാരുണ്ട്. ചിട്ടയായ രീതിയിൽ ഭക്ഷണക്രമം മുന്നോട്ടു കൊണ്ടുപോകുന്നതാണ് താരത്തിന്റെ സൗന്ദര്യ രഹസ്യം

അതിരാവിലെ സണ്ണി ഉണരും. ഒരു ഗ്ലാസ് തേങ്ങാവെള്ളമോ നാരങ്ങ വെള്ളമോ കുടിച്ചാണ് സണ്ണി ഒരു ദിവസം ആരംഭിക്കുന്നത്. ദാല്‍ മക്കാനിയാണ് സണ്ണിയുടെ പ്രിയ വിഭവംഓട്സാണ് ബ്രേക്‌ഫാസ്റ്റായി കഴിക്കുന്നത്. ഇത് ഒരിക്കലും ഒഴിവാക്കാറില്ല. സിന്നമ്മണ്‍ ആപ്പിള്‍ ഓട്സ്, ബ്രൗണ്‍ ഷുഗര്‍ ഓട്സ് എന്നിവയാണ് ഇഷ്ടം. ഡയറ്റ് എത്ര നിയന്തിച്ചാലും രാവിലെ ഒരു കപ്പ് കാപ്പി നിര്‍ബന്ധമാണെന്നും അത് തന്നെ കൂടുതല്‍ ഊര്‍ജസ്വലയാക്കുമെന്നും സണ്ണി പറയുന്നു. ബ്രേക്‌ഫാസ്റ്റിനു ശേഷം എന്നും വ്യായാമം ചെയ്യും.

ഉച്ചയ്ക്ക് വെജിറ്റബിള്‍ സാലഡാണ് വീഗന്‍ റെസിപ്പീസിന്‍റെ ആരാധികയായ സണ്ണി കഴിക്കുക. അത്താഴത്തിലും സാലഡിന് പ്രാധാന്യം നല്‍കും. ഇടനേരങ്ങളില്‍ ഉപ്പും ബട്ടറും ചേര്‍ക്കാത്ത പോപ്കോണും കഴിക്കാറുണ്ട്.

എന്നാല്‍ ഇടയ്ക്കൊക്കെ ഡയറ്റില്‍ നിന്ന് മാറുമെന്നും ചിലപ്പോഴൊക്കെ രാത്രിയില്‍ ഒരു കഷ്ണം പിസ കഴിക്കുമെന്നും സണ്ണി പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി തന്‍റെ ആഹാരക്രമം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button