KeralaLatest News

മകന്‍ മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പിരിഞ്ഞു, ഒടുവില്‍ പണികിട്ടിയത് മാതാപിതാക്കള്‍ക്ക്; സംഭവം ഇങ്ങനെ

ആലപ്പുഴ : ഇപ്പോള്‍ രാജ്യമൊട്ടാകെ ചര്‍ച്ചയാകുന്ന വിഷയമാണ് മുത്തലാഖ്. മുത്തലാഖ് ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന ബില്‍ അംഗീകരിക്കണമെന്നും വേണ്ടെന്നുമുള്ള വാദപ്രതിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇവിടെ മകന്‍ മുത്തലാഖ് ചൊല്ലിയ കാരണം സ്വത്തുവകകളെല്ലാം നഷ്ടപ്പെട്ടിരിക്കുകയാണ് ഈ മാതാപിതാക്കള്‍ക്ക്.

മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തിയ കേസില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ വസ്തുക്കള്‍ ജപ്തി ചെയ്യാനായിരുന്നു ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എ.എം.ബഷീര്‍ ഉത്തരവിറക്കിയത്. മണ്ണഞ്ചേരി ദാറുല്‍ ലുലുവില്‍ ഹനീഫിന്റെ മകള്‍ റൗഫി നല്‍കിയ ഹര്‍ജിയിലാണു നടപടി.

2018 ജനുവരി 11ന് ആണ് ആര്യാട് കൊറ്റംകുളങ്ങര പ്ലാമൂട് പുരയിടത്തില്‍ ഷമ്മാസ് റൗഫിയെ വിവാഹം ചെയ്തത്. പിന്നീട് പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഭര്‍ത്താവ് തലാഖ് ചൊല്ലിയെന്ന് ആരോപിച്ച് തന്റെ 27 പവന്‍ സ്വര്‍ണവും 3 ലക്ഷം രൂപയും 15 ലക്ഷം ജീവനാംശവും റൗഫി ആവശ്യപ്പെട്ടിരുന്നു. റൗഫിക്കു ലഭിക്കേണ്ട 31.18 ലക്ഷം രൂപയ്ക്കായാണു ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ വസ്തുക്കള്‍ ജപ്തി ചെയ്തത്.

ഭര്‍ത്താവും വീട്ടുകാരും വിവാഹബന്ധം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചെന്നും കഴിഞ്ഞ മാസം 7നു തലാഖ് കുറി അയച്ചു ബന്ധം വേര്‍പെടുത്തിയെന്നുമാണു റൗഫിയുടെ പരാതി. വിവാഹമോചിതയായ മുസ്‌ലിം സ്ത്രീയുടെ അവകാശ സംരക്ഷണ നിയമ(1986)ത്തിന്റെ മൂന്നാം വകുപ്പു പ്രകാരമാണു ഹര്‍ജി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button