പൊള്ളാച്ചി: ബസിന്റെ പിന്നില്‍ നാല് ടയറുകള്‍ ആവശ്യമുള്ളിടത്ത് രണ്ടു ടയറുകളിൽ മാത്രം ബസ് ഓടി. തമിഴ്നാട്ടിലെ പൊള്ളാച്ചി-തിരുപ്പൂർ റോഡിലാണ് സംഭവം. ബസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
.https://youtu.be/aW43k8-EtKE
ബസിനു പിന്നിൽ സഞ്ചരിച്ചിരുന്ന കാര്‍ യാത്രികരാണ് ഞെട്ടിപ്പിക്കുന്ന ഈ വീഡിയോ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. ട്രാൻസ്പോർട്ട് കോർപറേഷന് ടയർ വാങ്ങാൻ പോലും ഗതിയില്ലെന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ദൃശ്യങ്ങള്‍ വൈറലായതോടെ ട്രാൻസ്പോർട്ട് അധികൃതർ വിശദീകരണവുമായി വന്നു. ഉപയോഗശൂന്യമായ ബസ് പൊളിച്ചു മാറ്റാൻ ഈറോഡ് ഡിപ്പോയിലേക്ക് കൊണ്ടുപോകുന്നതാണ് വീഡിയോയില്‍ കാണുന്നതെന്നും ബസിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ലെന്നുമാണ് അധികൃതർ പറയുന്നത്.
Post Your Comments