Latest NewsUAE

കാണാതായ കുട്ടിയെ ഒരു മണിക്കൂറിനുള്ളിൽ കണ്ടെത്തി യുഎഇ പോലീസ്

ദുബായ് : കാണാതായ കുട്ടിയെ ഒരു മണിക്കൂറിനുള്ളിൽ കണ്ടെത്തി യുഎഇ പോലീസ്.അൽ റാവദ പ്രദേശത്തുനിന്നും കാണാതായ ആറ് വയസുകാരനെ അജ്‌മാൻ പോലീസാണ് കണ്ടെത്തിയത്.അടുത്തുള്ള പലചരക്ക് കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ അറബ് ബാലൻ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെതുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് പോലീസ് തീവ്രമായ തിരച്ചിൽ ആരംഭിക്കുകയും വെറും ഒരു മണിക്കൂറിനുള്ളിൽ അദ്ദേഹത്തെ കണ്ടെത്തുകയും ചെയ്തു. കുട്ടിയെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ഭക്ഷണം കൊടുത്ത ശേഷം  മാതാപിതാക്കൾക്ക് വിട്ടുകൊടുക്കുകയും ചെയ്തു. മാതാപിതാക്കൾ കുട്ടികളെ എപ്പോഴും ശ്രദ്ധിക്കണമെന്ന് പോലീസ് നിർദ്ദേശം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button