Latest NewsIndia

മുംബൈ നഗരത്തെ ദുരിതത്തിലാക്കി വീണ്ടും മഴ; വ്യോമ ഗതാഗതം തടസപ്പെട്ടു

മുംബൈ: മുംബൈയില്‍ വീണ്ടും കനത്ത മഴ. പ്രതികൂല കാലാവസ്ഥ മൂലം മുംബൈ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം തടസപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെളിച്ചക്കുറവ് മൂലം റണ്‍വേയില്‍ വിമാനങ്ങള്‍ ഇറക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മുംബൈയില്‍ ഇറങ്ങേണ്ട മൂന്ന് വിമാനങ്ങള്‍ മറ്റു വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ മഴമൂലം വാഹന ഗതാഗതവും തടസപ്പെട്ടിരിക്കയാണ്. നഗരത്തില്‍ പലയിടത്തും കിലോമീറ്ററുകളോളം വാഹന ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.കാലാസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ് പ്രകാരം വരും ദിവസങ്ങളില്‍ മഴ ശക്തമാകാനാണ് സാധ്യത.

കഴിഞ്ഞ ആഴ്ച പെയ്ത കനത്ത മഴയില്‍ മുംബൈ നഗരം വെള്ളത്തില്‍ മുങ്ങിയിരുന്നു. പലയിടത്തും ട്രെയന്‍ ഗതാഗതം അടക്കം തടസപ്പെടുകയും ചെയ്തു. നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ അക്ഷരാര്‍ത്ഥത്തില്‍ നഗരം സ്തംഭിച്ച അവസ്ഥയിലായിരുന്നു. ദിവസങ്ങളോളം ഓഫീസുകളുടെയും മറ്റ് വ്യാപാര സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം മുടങ്ങി. മഹാരാഷ്ട്രയില്‍ കനത്ത മഴയില്‍ അണക്കെട്ട് തകര്‍ന്നുണ്ടായ അപകടത്തില്‍ നിരവധി പേര്‍ മരിച്ചിരുന്നു. മുംബൈയില്‍ മാത്രം മഴയെ തുടര്‍ന്ന് അമ്പതിലധികം ആളുകളാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button