Latest NewsIndia

പ്രിയങ്കാ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷയാക്കണമെന്ന് ആവശ്യം

ഭോപ്പാല്‍: രാഹുല്‍ ഗാന്ധിക്ക് പകരമായി പ്രിയങ്കാ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷയാക്കണമെന്ന് ആവശ്യം ഉയരുന്നു. പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷയാക്കണമെന്ന് മധ്യപ്രദേശ് പി.ഡബ്ല്യു.ഡി മന്ത്രി സജ്ജന്‍ സിംഗ് വര്‍മ്മയാണ് ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യയായ നേതാവാണ് പ്രിയങ്ക. പ്രിയങ്ക ഗാന്ധിക്ക് ശക്തമായ പോരാട്ടവീര്യമുണ്ടെന്നും ഇന്നത്തെ സ്ഥിതിയില്‍ കോണ്‍ഗ്രസിന് അതാണ് ആവശ്യമെന്നും വര്‍മ്മ പറയുകയുണ്ടായി.

ബി.ജെ.പി നേതാക്കള്‍ക്കെതിരെ പോരാടാന്‍ ഏറ്റവും യോജിച്ച നേതാവാണ് പ്രിയങ്ക. പാര്‍ട്ടിയെ ഇന്നത്തെ പ്രതിസന്ധിയില്‍ നിന്ന് മോചിപ്പിക്കാന്‍ ശേഷിയുള്ള ഏക നേതാവും പ്രിയങ്കയാണ്. നെഹ്‌റു-ഗാന്ധി കുടുംബത്തില്‍ നിന്നുള്ളവര്‍ ഇല്ലാത്ത കോണ്‍ഗ്രസ് നേതൃത്വത്തെക്കുറിച്ച്‌ ചിന്തിക്കാനാകില്ലെന്നും വര്‍മ്മ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button