Latest NewsKerala

ഇടുക്കിയിലെ മലനിരകളില്‍ വിളഞ്ഞ് പാകമാകുന്നുണ്ട് നാടന്‍ ആപ്പിളുകള്‍

ഇടുക്കി: കേരളത്തിന്റെ മലനിരകളില്‍ ആപ്പിള്‍ വിളവെടുപ്പിനൊരുങ്ങുകയാണ്. മറയൂര്‍, കാന്തല്ലൂരിലെ മേഖലകളിലെ വിവിധ തോട്ടങ്ങളിലാണ് ആപ്പിളുകള്‍ പാകമായിവരുന്നത്. അടുത്തമാസത്തോടെ വിളവെടുപ്പ് തുടങ്ങും. സാധാരണ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് ആപ്പിള്‍ പാകമാകുന്നത്. എന്നാല്‍ ഇത്തവണ കാലാവസ്ഥ വ്യതിയാനം മൂലം പതിവ് തെറ്റിയതാകാമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

മറയൂര്‍ കാന്തല്ലൂരിലെ മേഖലയിലെ നാച്ചി വയല്‍,പെരുമല ,ഗുഹനാഥപുരം, കുളച്ചിവയല്‍, പയസ് നഗര്‍ എന്നീ പ്രദേശങ്ങളിലാണ് ആപ്പിള്‍ കൃഷി ചെയ്തുവരുന്നത്. ജാല ഗോള്‍ഡ്, റെഡ് ബിലീഷ്, റെഡ് ചീഫ് ,മഹാരാജാ എല്ലാ ആപ്പിള്‍ തുടങ്ങിയ ഇനം ആപ്പിളുകളാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്തിതിരിക്കുന്നത്.

ചെറുകിട നാമമാത്ര കര്‍ഷകരും അല്ലാത്തവരും സ്വന്തം ആവശ്യത്തിനും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും മറ്റുമായാണ് ആപ്പിള്‍ മരങ്ങള്‍ നട്ടുപരിപാലിക്കുന്നത്. നല്ല രീതിയില്‍ കൃത്യമായ പരിപാലനം നല്‍കിയാല്‍ വളര്‍ച്ചയെത്തിയ ഒരു ആപ്പിള്‍ മരത്തില്‍ നിന്ന് 30 മുതല്‍ 50 എണ്ണം വരെഫലം ലഭിക്കും.

കാന്തല്ലൂരിലെ ചില കര്‍ഷകര്‍് പരീക്ഷണാടിസ്ഥാനത്തിലാണ് ആപ്പിള്‍ കൃഷി തുടങ്ങിയത്. ഇത് വന്‍ വിജയമായതോടെ ഒട്ടേറെ കര്‍ഷകരാണ് ഇപ്പോള്‍ മായൂര്‍, കാന്തല്ലൂര്‍ മലനിരകളില്‍ ആപ്പിള്‍ കൃഷി ചെയ്തുവരുന്നത്. അതേസമയം ഇവിടെ വിളയുന്ന ആപ്പിളുകള്‍ക്ക് മാര്‍ക്കറ്റിലെ ചുവന്നു തുടുത്ത വിദേശ ആപ്പിളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിക്കുറവാണ്. കേരളത്തില്‍ പ്രധാനമായും ആപ്പിള്‍ എത്തുന്നത് ഷിംല, കാശ്മീര്‍, ഉത്തരാഞ്ചല്‍, എന്നിവിടങ്ങളില്‍ നിന്നാണ്. അതേസമയം വിപണനസാധ്യത കുറവായതിനാല്‍ കീടനാശസിനി ഉപയോഗിക്കാത്ത പ്രകൃതിദത്തമായ ആപ്പിളുകളാണ് ഇടുക്കിയിലെ മലനിരകളില്‍ നിന്ന് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button