Latest NewsUAEGulf

ഓഫീസില്‍ അതിക്രമിച്ച് കടന്ന് പണവും സ്വര്‍ണവും കവര്‍ന്നു; 6 പേര്‍ പിടിയില്‍

ദുബായ്: ഓഫീസില്‍ അതിക്രമിച്ച് കയറി പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ ആറ് പാക്കിസ്ഥാനികള്‍ പോലീസ് പിടിയിലായി. അല്‍ നഖീല്‍ പ്രദേശത്തെ ഓഫീസില്‍ കവര്‍ച്ച നടത്തിയ കേസിലാണ് ഇവരെ പിടികൂടിയത്. പിടിയിലായ ആരുപേര്‍ക്കും മറ്റ് ജോലികളൊന്നും ഉണ്ടായിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.

52,500 ദിര്‍ഹം, 1,500 ഡോളര്‍, 60,000 പാകിസ്ഥാന്‍ രൂപ എന്നിവയും മൂന്ന് സ്വര്‍ണ മാലകളുമാണ് ഇവര്‍ ഓഫീസില്‍ നിന്നും കവര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് പാക്കിസ്ഥാനിയായ മറ്റൊരു യുവാവാണ് പോലീസില്‍ പരാതി നല്‍കിയത്. സഹോദരന്റെ ഓഫീസിലിരിക്കുന്ന സമയം ചിലര്‍ വന്ന് വാതിലില്‍ മുട്ടിയെന്നും വാതില്‍ തുറന്ന തന്നെ ആക്രമിച്ച് പണവുമായി കടന്നു കളയുകയായിരുന്നുവെന്നും യുവാവ് പോലീസിനോട് പറഞ്ഞു. വാതില്‍ തുറന്നപ്പോള്‍ അവര്‍ സഹോദരനെക്കുറിച്ച് ചോദിച്ചെന്നും എന്നാല്‍ സഹോദരന്‍ അവിടെ ഇല്ല എന്ന മറുപടി നല്‍കിയപ്പോള്‍ അവര്‍ തന്നെ ആക്രമിക്കുകയായിരുന്നു എന്നും ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. സംഭവ സമയം ഇവരുടെ സഹോദരിയും ഇവിടെയുണ്ടായിരുന്നു.

ആക്രമികള്‍ എത്തിയപ്പോള്‍ കുളിമുറിയില്‍ ആയിരുന്ന സഹോദരി പുറത്തേക്കിറങ്ങി വന്നുവെന്നും അക്രമികള്‍ സഹോദരിയെയും മര്‍ദ്ദിച്ച് പണം തട്ടിയെന്നും പരാതിയില്‍ ഉണ്ട്. ഈ യുവതിയില്‍ നിന്നും മൂന്ന് സ്വര്‍ണമാലകളും പ്രതികള്‍ തട്ടിയെടുത്തിട്ടുണ്ട്. മോഷ്ടാക്കളെ ഇവര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ വീണ്ടും ആക്രമിച്ച് ഓഫീസ് വിട്ടു. എന്നാല്‍ യുവാവ് അവരെ പിന്തുടര്‍ന്ന് ഒരാളെ പിടികൂടിയിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. പ്രതികള്‍ ഷാര്‍ജയിലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഷാര്‍ജ പോലീസിന്റെ സഹകരണത്തോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ ദുബായ് ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button