Jobs & Vacancies

ലൈബ്രറിയൻ തസ്‌തികയിൽ ഒഴിവ്

കേരള സ്റ്റേറ്റ് കോമൺ പൂൾ ലൈബ്രറി സർവീസിൽ ലൈബ്രറിയൻ ഗ്രേഡ്-4 തസ്തികയിൽ പി.എസ്.സി ശുപാർശ പ്രകാരം 85 പേർക്ക് 22200-48000 ശമ്പള സ്‌കെയിലിൽ നിയമനം നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഈ വിഭാഗത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജുകൾ, എൻജിനിയറിങ്-മെഡിക്കൽ-ഡെന്റൽ കോളേജുകൾ, പോളിടെക്‌നിക് കോളേജുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ വർഷങ്ങളായി നികത്തപ്പെടാതെ കിടന്ന ഒഴിവുകളിലേക്കാണ് നിയമനം നടത്തിയത്. അക്കാദമിക രംഗത്ത് ഗുണമേന്മ വർധിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്ക് ഇതോടെ ആക്കം കൂടുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button