Latest NewsCricket

ധോണിയെ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ റണ്ണൗട്ടാക്കിയ ആ ഡയറക്ട് ത്രോ; ഗപ്ടില്‍ പറയുന്നതിങ്ങനെ

മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ ധോണിയെ റണ്ണൗട്ടാക്കിയത് ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്ടിലിന്റെ ഡയറക്ട് ത്രോ ആയിരുന്നു. എന്നാല്‍ തന്റെ ഏറ് ഭാഗ്യം കൊണ്ടാണ് നേരെ വിക്കറ്റില്‍ കൊണ്ടതെന്ന് തുറന്നുപറയുകയാണ് ഗപ്ടില്‍. ധോണി അടിച്ച പന്ത് എന്റെ നേര്‍ക്കാണ് വരുന്നതെന്ന് എനിക്കാദ്യം മനസിലായില്ല. എന്നാല്‍ അത് മനസിലായപ്പോള്‍ എത്രയും വേഗം പന്ത് കൈയിലെടുത്ത് ത്രോ ചെയ്യുക എന്നു മാത്രമെ മനസിലുണ്ടായിരുന്നുള്ളു. പന്ത് കൈയിലെടുത്തപ്പോള്‍ വിക്കറ്റിലേക്ക് നേരിട്ട് എറിയുകയാണ് നല്ലതെന്ന് തോന്നി. അവിടുന്നുള്ള ത്രോ നേരെ വിക്കറ്റില്‍ കൊണ്ടത് ഭാഗ്യം കൊണ്ടാണ്. ആ സമയം ധോണി ക്രീസിനുളളിലെത്താതിരുന്നതും ഞങ്ങളുടെ ഭാഗ്യം കൊണ്ടാണെന്നും ഗപ്ടില്‍ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button