Latest NewsUAE

പുതിയ സർവീസുകളുമായി എയർ ഇന്ത്യ

അബുദാബി: എയർ ഇന്ത്യയുടെ പുതിയ സർവീസ് നാളെ ആരംഭിക്കും. ദുബായിൽ നിന്ന് കൊൽക്കത്ത, ഇൻഡോർ സെക്ടറുകളിലേക്കുള്ള സർവീസുകളാണ് നാളെ ആരംഭിക്കുന്നത്. ദുബായിൽനിന്ന് രാത്രി 8.10ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം പുലർച്ചെ 2.15നാണ് വിമാനം കൊൽക്കത്തയിലെത്തുന്നത്. ഇൻഡോറിലേക്കുള്ള വിമാനം വൈകിട്ട് 7.55ന് ദുബായിൽനിന്നു പുറപ്പെട്ട് അർധ രാത്രി 12.30ന് ഇൻഡോറിലെത്തും.

ജെറ്റ് എയർവേയ്സിന്റെ പിൻമാറ്റം മൂലം അധികമായി ലഭിച്ച 5000 സീറ്റുകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സർവീസ്. ആഴ്ചയിൽ 3 ദിവസമാണ് നേരിട്ടുള്ള വിമാനം സർവീസ് നടത്തുക. അതേസമയം ദുബായിൽനിന്ന് ഡൽഹിയിലേക്കും മുംബൈയിലേക്കും എയർ ഇന്ത്യയുടെ പ്രതിദിന സർവീസ് ഇരട്ടിയാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button