Latest NewsIndia

സ്വര്‍ണവിലയിൽ വീണ്ടും മാറ്റം

മുംബൈ: രാജ്യാന്തര വിപണിയിൽ സ്വര്‍ണവിലയിൽ വീണ്ടും മാറ്റം. സ്വര്‍ണവിലയില്‍ ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്‌. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണം 25,720 രൂപയ്ക്കാണ് വില്‍പന നടക്കുന്നത്. മുംബൈയില്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 32,150 രൂപയാണ് വില. ജൂലൈ 13 ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,225 രൂപയും പവന് 25,800 രൂപയുമായിരുന്നു നിരക്ക്.

അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,413.35 ഡോളറാണ് ഇന്നത്തെ നിരക്ക്. 3.64 ഡോളറിന്‍റെ വര്‍ധനയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button