Latest NewsUAE

യുവതിയെ ഉപദ്രവിച്ച ശേഷം മോഷണശ്രമം; ടാക്‌സി ഡ്രൈവർ അറസ്റ്റിൽ

ദുബായ്: യുവതിയെ ഉപദ്രവിച്ച ശേഷം കൈവശമുള്ള സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച ടാക്‌സി ഡ്രൈവർ അറസ്റ്റിൽ. പാകിസ്ഥാൻ സ്വദേശിയായ 30 കാരനാണ് അറസ്റ്റിലായത്. 9 മാസം ജയിൽ ശിക്ഷയും തുടർന്ന് നാടുകടത്തലുമാണ് ഇയാൾക്ക് കോടതി വിധിച്ചിരിക്കുന്നത്. ഉപദ്രവിക്കാൻ ശ്രമിച്ച ശേഷം സാധനങ്ങൾ മോഷ്ടിക്കാനായി ഇയാൾ യുവതിയുടെ മുടിയിൽ പിടിച്ച് വലിച്ച ശേഷം പുറത്തേക്ക് എറിയുകയായിരുന്നു. നാല് ബാഗുകളും ഒരു ഹാൻഡ് ബാഗുമാണ് ഇയാൾ മോഷ്ടിക്കാൻ ശ്രമിച്ചത്. ഇതിൽ പുതിയ ഡ്രസ്സുകൾ, 3 ഫോണുകൾ, 3000 ദിർഹം എന്നിവ ഉൾപ്പെടെയുള്ള സാധനങ്ങൾ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button