KeralaLatest NewsIndia

ഭക്തരുടെ വാഹനങ്ങൾ തല്ലിതകർത്ത കേസിൽ കോടതിയുടെ വിമർശനം ,ശബരിമലയിൽ പോലീസുകാർ നെയിം പ്ലേറ്റ് ധരിക്കാതിരുന്നത് ഇളകിപ്പോകുമെന്നു കരുതിയെന്ന് സർക്കാർ

ചിത്തിര ആട്ട വിശേഷത്തിന് നടതുറന്ന സമയത്താണ് ശബരിമലയിൽ നാമജപം നടത്തിയ ഭക്തർക്കെതിരെ പോലിസ് അതിക്രമം ഉണ്ടായത്.

കൊച്ചി: ശബരിമലയിൽ ഭക്തരുടെ വാഹനങ്ങൾ തല്ലിതകർത്ത കേസിൽ എട്ടു പോലിസുകാരെ തിരിച്ചറിഞ്ഞതായി സർക്കാർ കോടതിയിൽ. വിശദാംശങ്ങൾ എതിർകക്ഷികൾക്ക് നൽകാനാവില്ലെന്നും സർക്കാർ അറിയിച്ചു. നെയിം പ്ലേറ്റില്ലാത്ത പോലീസുകാരെ ശബരിമലയിൽ നിയോഗിച്ച സംഭവത്തിൽ ഇന്നും കോടതിയുടെ വിമർശനം.ചിത്തിര ആട്ട വിശേഷത്തിന് നടതുറന്ന സമയത്താണ് ശബരിമലയിൽ നാമജപം നടത്തിയ ഭക്തർക്കെതിരെ പോലിസ് അതിക്രമം ഉണ്ടായത്.

ഈ സമയത്ത് ശബരിമലയിൽ നിയോഗിച്ച പോലിസുകാർക്ക് നെയിം പ്ലേറ്റില്ലാത്തതും ഹർജിക്കാർ ചോദ്യം ചെയ്തിരുന്നു. ഇളകിപ്പോകുമെന്ന് കരുതിയാണ് നെയിംപ്ലേറ്റുകൾ ധരിക്കാതിരുന്നതെന്നാണ് സർക്കാരിന്റെ വാദം. ചിത്തിര ആട്ടവിശേഷത്തിന് നിലയ്ക്കലിൽ ഭക്തരുടെ വാഹനങ്ങൾ തല്ലിതകർത്ത സംഭവത്തിൽ എട്ട് പോലീസുകാരെ തിരിച്ചറിഞ്ഞുവെന്നാണ് സർക്കാർ കോടതിയിൽ നൽകിയ വിശദീകരണം. ഇതു സംബന്ധിച്ച റിപ്പോർട്ടും കോടതിക്ക് കൈമാറി.

അതേ സമയം സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ എതിർകക്ഷികൾക്ക് പോലീസുകാരുടെ വിശദാംശങ്ങൾ നല്കാനാവില്ലെന്നാണ് സർക്കാരിന്റെ വാദം.തുമ്മിയാൽ തെറിക്കുന്ന മൂക്കാണോ പോലിസ് യൂണിഫോമിലെ നെയിം പേറ്റുകൾ എന്നായിരുന്നു കോടതിയുടെ മറു ചോദ്യം. പോലിസുകാർ നെയിം പ്ലേറ്റുകൾ ധരിക്കാതെ ജോലിക്ക് കയറിയത് സoബന്ധിച്ച് വിശദമായ സത്യവാങ് മൂലം ഫയൽ ചെയ്യണമെന്ന് കോടതി നിർദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button