Devotional

കർക്കിടക മാസത്തിൽ “ശീവോതിക്ക് വെക്കലിന്റെ” പ്രാധാന്യത്തെപ്പറ്റി അറിയാം 

കർക്കിടക മാസത്തിൽ ശീവോതിക്ക് വെക്കലിന്റെ പ്രാധാന്യത്തെപ്പറ്റി അറിയാം. മലബാറിൽ മിഥുനത്തിലെ അവസാന ദിവസം വീടും പരിസരവും അടിച്ച് വൃത്തിയാക്കി ശീവോതിയെ (ശ്രീ ഭഗവതിയെ) വീട്ടിലേക്ക് വരവേല്‍ക്കുന്ന ചടങ്ങാണ് ശീവോതിക്ക് വെക്കല്‍. രാമായണം വായനയുമായി  ബന്ധപ്പെട്ട് കിടക്കുന്ന ഒരാചാരം കൂടിയാണ്  ശീവോതിക്ക് വെക്കലെന്നും പറയുന്നു.

ആചാര പ്രകാരം രാവിലെ വീടു വൃത്തിയാക്കി കുളിച്ച് ശുദ്ധമായ ശേഷം  വിളക്കു കൊളുത്തി,കിണ്ടിയില്‍ വെള്ളവും തുളസിക്കരും, താലത്തില്‍ ദശപുഷങ്ങളും വാല്‍ക്കണ്ണാടിയും രാമായണവും പുതുവസ്ത്രവും വെക്കുന്നു. ശേഷം വൈകിട്ടായിരിക്കും ഇത് എടുത്തു മാറ്റുക. കര്‍ക്കിടകത്തിലെ എല്ലാദിവസവും ഇത് മുടങ്ങാതെ ചെയുകയും രാമയണം വായന പൂര്‍ത്തിയാവുന്നതോടെ ഈ ചടങ്ങ് അവസാനിക്കുകയും ചെയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button