KeralaLatest News

ഉൾക്കടലിൽ മത്സ്യബന്ധനബോട്ട് മുങ്ങി ; മൂന്നുപേരെ കാണാതായി

കൊല്ലം : ഉൾക്കടലിൽ മത്സ്യബന്ധനബോട്ട് മുങ്ങി മൂന്നുപേരെ കാണാതായി. കൊല്ലം നീണ്ടകരയിൽനിന്ന് ആറ്‌ നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് മുങ്ങിയത്. തമിഴ്‍നാട്ടിൽനിന്നുള്ള മാതാ ബോട്ടാണ് മുങ്ങിയത്.രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. കാണാതായവർക്കായി തെരച്ചിൽ നടത്തുകയാണ്.

അതേസമയം കൊല്ലം ആലപ്പാട്ട് കടലാക്രമണം രൂക്ഷമാകുകയാണ്. വീടുകളിൽ വെള്ളം കയറി.നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്. എറണാകുളം ചെല്ലാനത്തും രൂക്ഷമായ കടൽക്ഷോഭം നടക്കുകയാണ്.കാമ്പനപടി ,ബസാർ മേഖലയിലെ വീടുകളിൽ വെള്ളം കയറി.

മത്സ്യബന്ധനത്തിന് പോയ നാലു പേരെ കാണാതായി. വിഴിഞ്ഞം പുതിയതുറ, കൊച്ചുപ്പള്ളി സ്വദേശികളായ മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്.ബുധനാഴ്ച വൈകീട്ടാണ് ഇവർ കടലിലേക്ക് പോയത്.കാണാതായവർക്കായി തെരച്ചിൽ ആരംഭിച്ചു.

മത്സ്യത്തൊഴിലാളികളും മറൈന്‍ എന്‍ഫോഴ്സ്മെന്‍ന്റും ഒരുമിച്ചാണ് തെരച്ചിൽ നടത്തുന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ മത്സ്യബന്ധനത്തിന് പോകുന്നവർ സൂക്ഷിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button