KeralaLatest News

മൃതദേഹം സെമിത്തേരിക്ക് പിന്നിലൂടെ കൊണ്ടുവന്നു, പോലീസ് തടഞ്ഞു; ഒടുവിൽ സംസ്കരിച്ചു

കൊച്ചി: യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ നിലനിൽക്കുന്ന തർക്കത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം വരിക്കോലി പള്ളിയിൽ യാക്കോബായ വിഭാഗത്തിൽ പെട്ടയാളുടെ മൃതശരീരം സെമിത്തേരിയുടെ പിൻഭാഗത്തുകൂടെ എത്തിച്ച് സംസ്‍കരിച്ചു. ഇന്നലെ അന്തരിച്ച പി സി പൗലോസ് എന്നയാളുടെ മൃതദേഹമാണ് സംസ്‍കരിച്ചത്.

ഓർത്തഡോക്സ് വിഭാഗം പള്ളി പൂട്ടിയിരിക്കുകയായിരുന്നു. മൃതദേഹം ആദ്യം പള്ളിയിലേക്ക് എത്തിക്കുന്ന വഴി പോലീസ് തടഞ്ഞു. സമീപത്തെ യാക്കോബായ ചാപ്പലിൽ വച്ച് ശുശ്രൂഷകൾ നടത്തിയ ശേഷം സംസ്‍കാരത്തിന് സെമിത്തേരിയിലേക്ക് കൊണ്ടു പോകാൻ മൃതദേഹം പള്ളിക്ക് മുന്നിലെത്തിച്ചപ്പോൾ പോലീസ് തടയുകയായിരുന്നു. തുടർന്ന് ആമ്പുലൻസിൽ മൃതദേഹം പിൻഭാഗത്തു കൂടെ സെമിത്തേരിയിൽ എത്തിച്ചു.

ഓര്‍ത്തഡോക്സ് വൈദികന്‍റെയോ ഹൈക്കോടതിയുടെയോ അനുമതിയില്ലാതെ സെമിത്തേരിയില്‍ മൃതദേഹം അടക്കാന്‍ പാടില്ല. ഇത് സുപ്രീംകോടതി ഉത്തരവാണ്. പൗലോസിന്‍റെ ശവസംസ്കാരത്തിന് ഓര്‍ത്തഡോക്സ് വൈദികന്‍റെയോ ഹൈക്കോടതിയുടെയോ അനുമതിയില്ലാത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ സെമിത്തേരിയുടെ പിന്‍ഭാഗത്തുകൂടെ എത്തിച്ച് മൃതദേഹം സംസ്കരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button