KeralaLatest News

കഞ്ചാവ് വില്‍പനക്കാര്‍ക്കെതിരെ പരാതി നല്‍കിയ കര്‍ഷകന്റെ പശുവിന്റെ വാല്‍ അറുത്തുമാറ്റി

ലഹരിവില്‍പനക്കാരുടെ വിളയാട്ടം തടയാന്‍ നാട്ടില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ആളായിരുന്നു ശശി

തൃശൂര്‍: കഞ്ചാവ് വില്‍പനക്കാര്‍ക്കെതിരെ പരാതി നല്‍കിയ ക്ഷീരകര്‍ഷകന്റെ പശുവിനു നേരെ ആക്രമണം. സാമൂഹ്യ വിരുദ്ധര്‍ പശുവിന്റെ വാല്‍ അറുത്തുമാറ്റി. തൃശ്ശൂര്‍ മാള അന്നമനടയിലാണ് സംഭവം. അന്നമനട സ്വദേശി ശശിയുടെ പശുവിന്റെ വാലാണ് കഞ്ചാവ് സംഘം മുറിച്ചു മാറ്റിയത്.

ലഹരിവില്‍പനക്കാരുടെ വിളയാട്ടം തടയാന്‍ നാട്ടില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ആളായിരുന്നു ശശി. ഇദ്ദഹം കഞ്ചാവ് വില്‍പനക്കാരെക്കുറിച്ച് പോലീസിന് വിവരം നല്‍കിയിരുന്നു. പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ശശിയുടെ പശുവിനു നേരെ ആക്രമണം ഉണ്ടായത്. പശുവിന്റെ വാല്‍ അറുത്തുമാറ്റിയ നിലയിലായിരുന്നു. വെറ്ററിനറി ഡോക്ടര്‍മാര്‍ ചികില്‍സ നല്‍കി. അതേസമയം അക്രമികള്‍ക്കു വേണ്ടി മാള പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button