Latest NewsSports

പ്രൊ കബഡി ലീഗ് 2019; ഹരിയാന സ്റ്റീലേഴ്‌സിന് ജയം

ഹൈദരാബാദ്: പ്രൊ കബഡി ലീഗിൽ ഹരിയാന സ്റ്റീലേഴ്‌സ് പുനേരി പൽത്താനെ പരാജയപ്പെടുത്തി. ഇന്നലെ നടന്ന രണ്ടാം മത്സരമായിരുന്നു ഇത്. മത്സരത്തിൽ 10 പോയിന്റ് വ്യത്യാസത്തിൽ ആണ് ഹരിയാന വിജയം സ്വന്തമാക്കിയത്.

ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 34-24 എന്ന സ്കോറിലാണ് ഹരിയാന വിജയിച്ചത്. ഈ സീസണിലെ ഹരിയാനയുടെ ആദ്യ വിജയമാണിത്. ഹരിയാന താരം നവീൻ 14 പോയിന്റ് നേടി ടോപ് സ്‌കോറർ ആയി. ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഹരിയാന വിജയം അനായാസം നേടുകയായിരുന്നു. ആദ്യ പകുതിയിൽ നേടിയ ലീഡ് ആണ് അവരുടെ വിജയത്തിന് കാരണമായത്.

അതേസമയം ഇന്നലെ നടന്ന മത്സരത്തിൽ ജയ്പൂർ പിങ്ക് പാന്തേഴ്സ് യു മുംബൈയെ തോൽപ്പിച്ചു. 42-23 എന്ന സ്കോറിനാണ് പിങ്ക് പാന്തേഴ്‌സ് ജയിച്ചത്. ഏഴാം സീസണിലെ ജയിപ്പൂരിൻറെ ആദ്യ മത്സരമാണ് ഇന്നലെ നടന്നത്. 19 പോയിന്റുകൾക്കാണ് ജയ്‌പൂർ മുംബൈയെ തോൽപ്പിച്ചത്. ദീപക് നിവാസ് ഹൂഡ, നിതിന്‍ റാവല്‍ എന്നിവരാണ് ജയ്‌പൂർ പിങ്ക് പാന്തേഴ്‌സിന് വേണ്ടി മികച്ച പ്രകടനം നടത്തിയത്. ദീപക് 11 പോയിന്റ് നേടി. ആദ്യപകുതിയിൽ മികച്ച ലീഡ് നേടിയ ജയ്‌പൂർ രണ്ടാം പകുതിയിലും മികച്ച പ്രകടനമാണ് നടത്തിയത്.

shortlink

Related Articles

Post Your Comments


Back to top button